Advertisment

ലഹരിമരുന്ന് കേസ് ഒതുക്കാൻ ഒന്നേകാൽ ലക്ഷം രൂപ കൈക്കൂലി വാങ്ങി; വയനാട്ടിൽ പൊലീസ് ഇൻസ്‌പെക്ടർക്ക് സസ്പെൻഷൻ

police

വയനാട്: ഡി.ജെ പാർട്ടിക്ക് എം.ഡി.എം.എ ഉയോഗിച്ച കേസിൽ നിന്ന് ഹോം സ്റ്റേ ഉടമയെ ഒഴിവാക്കാൻ കൈക്കൂലി വാങ്ങിയ കേസിൽ പൊലീസ് ഇൻസ്‌പെക്ടർക്ക് സസ്‌പെൻഷൻ. വൈത്തിരി പൊലീസ് ഇൻസ്‌പെക്ടർ ജയനാണ് സസ്‌പെൻഷനിലായത്. ഒന്നേകാൽ ലക്ഷം രൂപയാണ് ഇയാൾ കൈക്കൂലിവാങ്ങിയത്.

ഡി.ജെ പാർട്ടിക്കായും വിലപ്പനക്കായും കൊണ്ടുവന്ന എം.ഡി.എം.എ സുക്ഷിച്ച സംഭവത്തിൽ ഒമ്പതംഗ സംഘത്തെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ പത്താം പ്രതിയാണ് ഹോംസ്‌റ്റേ ഉടമ.

ഇയാളെ കേസിൽ നിന്നും ഒഴിവാക്കാനായി കൈക്കൂലി ജയൻ വാങ്ങിയെന്ന ആരോപണമുയരുകയും തുടർന്ന് നടന്ന അന്വേഷണത്തിൽ ഈ ആരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തുകയും ചെയ്യുകയായിരുന്നു.

Advertisment