New Update
/sathyam/media/media_files/A2jwsEFRS8ejswoaaiz0.jpg)
വയനാട്: താമരശേരി ചുരത്തിന്റെ എട്ടാം വളവില്‍ ഗതാഗതകുരുക്ക്. ചുരത്തില്‍ ഇന്നലെ ആരംഭിച്ച ഗതാഗ കുരുക്ക് ഇന്നും തുടരുകയാണ്.
Advertisment
കഴിഞ്ഞ ദിവസം ചുരത്തില്‍ ലോറി കുടുങ്ങിയതോടെ ഗതാഗതം മുടങ്ങിയിരുന്നു. ക്രെയിന്‍ ഉപയോഗിച്ച് സഹായത്തോടെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ലോറി നീക്കം ചെയ്തത്.
യാത്രക്കാര്‍ വെള്ളവും ഭക്ഷണവും വാഹനത്തില്‍ ആവശ്യത്തിനുള്ള ഇന്ധനവും കരുതണമെന്ന് ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ അറിയിച്ചു.
ഗതാഗത നീക്കം സുഗമമാക്കുന്നതിനായി പൊലീസും എന്‍ഡിആര്‍എഫും ശ്രമം തുടരുകയാണ്. സമീപകാലത്തായി ചുരത്തിലുണ്ടായ ഏറ്റവും വലിയ ഗതാഗതക്കുരുക്കാണ് ഇന്നലത്തേത്.