New Update
/sathyam/media/media_files/Y7RBWyJohvQrnGPP3AOn.webp)
വയനാട്: മീനങ്ങാടിയിലെ കരണി സ്വദശി അഷ്കര്‍ അലിയെ വീട്ടില്‍ കയറി വെട്ടിയ സംഭവത്തില്‍ വഴിത്തിരിവ്.ആക്രമണത്തിന് പിന്നില്‍ കാസര്‍ഗോഡ് – മംഗലാപുരം കേന്ദ്രീകരിച്ചുള്ള സ്വര്‍ണകടത്ത് സംഘമെന്ന് സൂചന.
Advertisment
രണ്ടരമാസം മുമ്പ് കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസുമായി സംഭവത്തിന് ബന്ധമുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. ദുബായിൽ നിന്ന് കടത്തിയ 22 ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ച്ച ചെയ്യപ്പെട്ടിരുന്നു.കവർച്ചയിൽ അഷ്കറിന്‍റെ ബന്ധം സംശയിച്ചാണ് ആക്രമണമെന്നാണ് സൂചന.
കാപ്പ ചുമത്തപ്പെട്ട് നാടുകടത്തപ്പെട്ടയാളാണ് അഷ്കര്‍. ഇയാള്‍ക്കെതിരെയുള്ളത് നിരവധി കേസുകള്‍ രജിസ്റ്റർ ചെയ്തുട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുകയാണ്. അഞ്ച് പേരാണ് വീട് ചവിട്ടിപൊളിച്ച് അകത്തുകയറി അഷ്കറിനെ വെട്ടിയത്. പിതാവ് റസാക്കിനെ കെട്ടിയിട്ടാണ് അഷ്കറിനെ ആക്രമിച്ചത്.