താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞു.ബംഗളുരു നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന പാർസൽ ലോറിയാണ് അപകടത്തിൽപ്പെട്ടത്.
ചുരം ഒമ്പതാം വളവിൽ രാത്രി 11 മണിയോടെയായിരുന്നു അപകടം നടന്നത്. കർണാടക സ്വദേശികളായ രണ്ടുപേരാണ് ലോറിയിൽ ഉണ്ടായിരുന്നത്. ഇവർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.