വയനാട്ടിൽ യുവാവ് ഭാര്യയെ കൊലപ്പെടുത്തിയത് മദ്യ ലഹരിയിൽ; മുഖത്ത് മർദ്ദിച്ചു, കഴുത്ത് ഞെരിച്ച് കൊന്നു, അനീഷയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കൊലപാതകത്തിനു ശേഷം മുകേഷ് ഫോണിലൂടെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

New Update
murder

സുൽത്താൻ ബത്തേരി: വയനാട് വെണ്ണിയോട് കൊളവയലിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയത് മദ്യ ലഹരിയിലെന്ന് പൊലീസ്. പനമരം നടവയൽ സ്വദേശിനി അനിഷയേയാണ് (35 ) ഭർത്താവ് മുകേഷ് കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. മദ്യ ലഹരിയിലെത്തിയ മുകേഷ് അനിഷയുടെ മുഖത്ത് മർദ്ദിക്കുകയും കഴുത്ത് ഞെരിച്ച് കൊല്ലുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Advertisment

കൊലപാതകത്തിനു ശേഷം മുകേഷ് ഫോണിലൂടെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കമ്പളക്കാട് പൊലീസാണ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.

സംഭവം നടക്കുന്ന സമയത്ത് മാനസിക വെല്ലുവിളി നേരിടുന്ന മുകേഷിന്റെ അമ്മയും വീട്ടിൽ ഉണ്ടായിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം അനിഷയുടെ ബന്ധുക്കൾക്ക് വിട്ടുനൽകും.

murder case
Advertisment