/sathyam/media/media_files/2025/05/29/bcILw96erXo240JAdDae.jpg)
കോട്ടയം: കനത്ത മഴയെത്തുടർന്ന് ജില്ലയിൽ 15 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 15 ക്യാമ്പുകളിലായി 83 കുടുംബങ്ങളിൽ നിന്നുള്ള 246 അന്തേവാസികളുണ്ട്. 95 പുരുഷന്മാരും 99 സ്ത്രീകളും 52 കുട്ടികളും ക്യാമ്പിലുണ്ട്. കോട്ടയം താലൂക്കിൽ 14 ക്യാമ്പുകളും ചങ്ങനാശേരി താലൂക്കിൽ ഒരു ക്യാമ്പുമാണ് നിലവിൽ തുറന്നിട്ടുള്ളത്. ചങ്ങനാശേരി താലൂക്കിലെ ക്യാമ്പിൽ നാലു കുടുംബങ്ങളിൽ നിന്നുള്ള 12 പേരും കോട്ടയം താലൂക്കിൽ 79 കുടുംബങ്ങളിൽ നിന്നുള്ള 234 പേരുമാണുള്ളത്.
കാലവർഷം തുടങ്ങിയതോടെ മേയ് 24 മുതൽ ഇതുവരെയുള്ള കാലയളവിൽ 225 വീടുകൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. ഒരു വീട് പൂർണമായും 224 വീടുകൾ ഭാഗികമായും തകർന്നു. 24 മണിക്കൂറിനിടെ 21 വീടുകൾക്കാണ് കാലവർഷത്തിൽ കേടുപാടുകളുണ്ടായത്. 24 മണിക്കൂറിനിടെ ജില്ലയിൽ 58.75 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. മേയ് 24 മുതൽ 29 വരെ 340. 63 മില്ലിമീറ്റർ മഴയും.
അതേസമയം വരും മണിക്കൂറുകളിലും ജില്ലയിൽ മഴയും കാറ്റും ശക്തമാകുമെന്ന മുന്നറിയിപ്പാണ് നല്‍കുന്നത്. കാറ്റില്‍ മരങ്ങള്‍ കടപുഴകിയും ചില്ലകള്‍ ഒടിഞ്ഞു വീണും അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോള്‍ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കാന്‍ പാടുള്ളതല്ല. മരച്ചുവട്ടില്‍ വാഹനങ്ങളും പാര്‍ക്ക് ചെയ്യരുത്. വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകള്‍ വെട്ടിയൊതുക്കണം. അപകടാവസ്ഥയിലുള്ള മരങ്ങള്‍ പൊതുവിടങ്ങളില്‍ ശ്രദ്ധയില്‍ പെട്ടാല്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us