New Update
/sathyam/media/media_files/2025/08/17/sndp-flag-2025-08-17-21-30-12.jpg)
കോഴിക്കോട്: ശ്രീ നാരായണ ഗുരുദേവൻ്റെ 171 മത് ജയന്തിയെ വരവേറ്റ് നാടെങ്ങും പതാക ദിനം ആചരിച്ചു. എസ് എൻ ഡി പി യോഗം കോഴിക്കോട് യൂണിയൻ്റെ നേതൃത്വത്തിൽ യൂണിയൻ ആസ്ഥാനമായ അത്താണിക്കൽ ശ്രീ നാരായണ ഗുരുവരാശ്രമത്തിൽ യൂണിയൻ പ്രസിഡൻ്റ് ഷനൂപ് താമരക്കുളം പതാക ഉയർത്തി. യൂണിയൻ ഭാരവാഹികളായ അഡ്വ എം രാജൻ, സുജ നിത്യാനന്ദൻ എന്നിവർ സംബന്ധിച്ചു.യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി വെസ്റ്റ് ഹിൽ ശാഖയിൽ പതാക ഉയർത്തി.