പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് (പൽപക്) ൻ്റെ 17മത്തെ വാർഷിക പൊതുയോഗ വിവരണം

New Update
kuwait hfhfhjbv

പാലക്കാട് പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് (പൽപക്) ൻ്റെ 17മത്തെ വാർഷിക പൊതുയോഗം  വെള്ളിയാഴ്ച 10.30 ന് മംഗഫ് കല സെൻ്ററിൽ വെച്ച് നടത്തുകയുണ്ടായി.

Advertisment

വിചിത്ര ദീപകിൻ്റെ പ്രാർത്ഥന ഗാനത്തോടെ ആരംഭിച്ച പൊതുയോഗത്തിന് പൽപക് പ്രസിഡൻ്റ് രാജേഷ് പരിയാരത്ത് അധ്യക്ഷത വഹിച്ചു.  ജോയിൻ്റ് സെക്രട്ടറി ബിജു സി. പി സ്വാഗതവും, കേന്ദ്ര കമ്മിറ്റി എക്സിക്യുട്ടീവ് അംഗം അഭിലാഷ് അനുശോചനവും രേഖപ്പെടുത്തി.  

ജനറൽ സെക്രട്ടറി സുരേഷ് മാധവൻ ട്രഷറർ മനോജ് പരിയാനി ആഡിറ്റർ സുരേഷ് പുളിക്കൽ എന്നിവർ വിവിധ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. 

തുടർന്ന് 2026 വർഷത്തേക്കുക്കുള്ള കേന്ദ്രഭാരവാഹി തിരഞ്ഞെടുപ്പ് നടന്നു. സുരേഷ് പുളിക്കൽ, മനോജ് പരിയാനി എന്നിവർ നിരീക്ഷകരായി നടത്തിയ തിരഞ്ഞെടുപ്പിൽ താഴെ കൊടുത്തിരിക്കുന്ന ഭാരവാഹികളെ യോഗം ഐക്യഖണ്ഡേന തിരഞ്ഞെടുത്തു:

അരവിന്ദാക്ഷൻ - പ്രസിഡണ്ട്

ശിവദാസ് വാഴയിൽ - ജനറർ സെക്രട്ടറി
 
പ്രേംരാജ് - ട്രഷർ

ശശികുമാർ - വൈസ് പ്രസിഡൻ്റ്

സുരേഷ് കുമാർ - ജോയിൻ്റ് സെക്രട്ടറി

സക്കീർ പുതുനഗരം - സാമൂഹിക വിഭാഗം സെക്രട്ടറി

ജിത്തു. എസ്. നായർ - കല വിഭാഗം സെക്രട്ടറി

അഭിലാഷ് - കായിക വിഭാഗം സെക്രട്ടറി

ജയരാജ് മാവത്ത് - മീഡിയ & പി.ആർ.ഒ 

ദൃശ്യപ്രസാദ് - വനിത വേദി ജനറൽ കൺവീനർ

ശ്രുതി ഹരീഷ് - ബാല സമിതി ജനറൽ കൺവീനർ

രാജേന്ദ്രൻ - സാൽമിയ ഏരിയ പ്രസിഡൻറ്

സുനിൽ രവി - സാൽമിയ ഏരിയ സെക്രട്ടറി

അനൂപ് മേലത്തിൽ - അബ്ബാസിയ ഏരിയ പ്രസിഡൻറ്

ജയപാലൻ - അബ്ബാസിയ ഏരിയ സെക്രട്ടറി

ജിജു മാത്യു - ഫഹാഹീൽ ഏരിയ പ്രസിഡൻ്റ്

സന്ദീപ് - ഫഹാഹീൽ ഏരിയ സെക്രട്ടറി

വാസുദേവൻ - ഫർവാനിയ ഏരിയ പ്രസിഡൻറ്

ജിഷ്ണുദാസ് - ഫർവാനിയ ഏരിയ സെക്രട്ടറി

കേന്ദ്ര കമ്മിറ്റി എക്സിക്യുട്ടീവ്സ് : 
സന്തോഷ് ഉണ്ണികൃഷ്ണൻ, ഹരീഷ്, ഷാജു തീത്തുണ്ണി, സജിത്, നൗഷാദ്. പി. ടി, സുധീർ, സുനിൽ കൃഷ്ണൻ 

രക്ഷാധികാരി പി. എൻ. കുമാർ

ഉപദേശക സമിതി അംഗങ്ങൾ:
സുരേഷ് പുളിക്കൽ
സുരേഷ് മാധവൻ
രാജേഷ് പരിയാരത്ത്
രാജേഷ് ബാലഗോപാൽ 

ഓഡിറ്റർ: സംഗീത് പരമേശ്വരൻ 

തുടർന്ന് നടന്ന യോഗത്തിൽ പ്രസിഡൻറ് അരവിന്ദാക്ഷൻ്റെ അഭാവത്തിൽ വൈസ് പ്രസിഡൻ്റ്  ശശികുമാറിന്റെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി ശിവദാസ് വാഴയിൽ, വനിത വേദി ജനറൽ കൺവീനർ ദൃശ്യപ്രസാദ്, ഉപദേശക സമിതി അംഗം രാജേഷ് പരിയാരത്ത് എന്നിവർ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രേമരാജ് നന്ദി പ്രകാശനം നടത്തി.

Advertisment