വിലങ്ങന്‍കുന്ന് സൗന്ദര്യവല്‍ക്കരണം, രണ്ടാം ഘട്ടത്തിന് 2.45 കോടി നല്‍കി ടൂറിസം വകുപ്പ്

New Update
VILANGAN KUNNU

തൃശ്ശൂര്‍: ജില്ലയിലെ വിലങ്ങന്‍കുന്നിന്‍റെ രണ്ടാം ഘട്ട സൗന്ദര്യവല്‍ക്കരണ പ്രവൃത്തികള്‍ക്കായി സംസ്ഥാന ടൂറിസം വകുപ്പ് 2.45 കോടി രൂപയുടെ ഭരണാനുമതി നല്‍കി. നവീകരണ പ്രവൃത്തികളും അടിസ്ഥാന സൗകര്യ വികസനവുമാണ് ഈ പദ്ധതി പ്രകടനം നടപ്പാക്കുന്നത്.

പദ്ധതിയുടെ പ്രധാന ഘടകങ്ങള്‍ ഇവയാണ്. പഴയ നടപ്പാതയുടെ നവീകരണം, റസ്റ്റോറന്‍റ്, സെമിനാര്‍ ഹാള്‍, ഓപ്പണ്‍ ജിം, ബട്ടര്‍ഫ്ലൈ പാര്‍ക്ക്, പുതിയ സൂചകങ്ങള്‍, പ്ലംബിംഗ്, പുതിയ ടോയ്ലറ്റ് ബ്ലോക്കുകള്‍, ഇലക്ട്രിക്കല്‍ ജോലികള്‍ തുടങ്ങിയവയാണ് ഇതുവഴി നടപ്പാക്കുന്നത്.

അറിയപ്പെടാത്തതും മുഖ്യധാരയിലില്ലാത്തതുമായ ടൂറിസം കേന്ദ്രങ്ങളുടെ നവീകരണം സംസ്ഥാന സര്‍ക്കാരിന്‍റെ മുന്‍ഗണനാ വിഷയമാണെന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി  എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇത്തരം പദ്ധതികളുടെ ഗുണം പ്രദേശവാസികള്‍ക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിയുടെ വിശദമായ രൂപരേഖ ടൂറിസം ഡയറക്ടര്‍  വര്‍ക്കിംഗ് ഗ്രൂപ്പ് യോഗത്തില്‍ സമര്‍പ്പിച്ചിരുന്നു.  12 മാസത്തിനുള്ളില്‍ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.

Advertisment
Advertisment