തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ 258 ഗ്രാം ബ്രൗൺ ഷുഗറുമായി 3 പേർ പിടിയിൽ; കണ്ണൂർ ജില്ലയിലെ ഏറ്റവും വലിയ ബ്രൗൺ ഷുഗർ വേട്ട

New Update
brown sugar knr

തലശ്ശേരി: തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ 258 ഗ്രാം ബ്രൗൺ ഷുഗറുമായി തലശ്ശേരി യിൽ 3 പേർ പിടിയിൽ. തലശ്ശേരി സ്വദേശി കളായ ഇ എ ഷുഹൈബ്, എ നാസർ, മുഹമ്മദ്‌ അക്രം എന്നിവരെയാണ് തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.

Advertisment

വിപണിയിൽ 13 ലക്ഷത്തോളം രൂപ വിലവരുന്ന ബ്രൗൺ ഷുഗറാണ് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി നിധിൻ രാജ്  ഐ പി എസി ന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന്  നർകോട്ടിക്ക് സെൽ എ സി പി ജയൻ ഡൊമിനിക്, തലശ്ശേരി എ എസ് പി കിരൺ ഐപിഎസ്, ഡാൻസഫ് അംഗങ്ങളായ ശ്രീജേഷ്,സുജേഷ്, മിഥുൻ, ടി കിരൺ, സായൂജ്, ശ്രീലാൽ, അനൂപ്‌, രാഹുൽ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതികളെ പിടികൂടിയത്

Advertisment