മുണ്ടത്താനം ലിറ്റിൽ ഫ്ലവർ വിദ്യാനികേതൻ ആന്റ് ജൂണിയർ കോളജിന്റെ 34 -ാമത് വാർഷികാഘോഷം തെരേസ്യൻ ഗാല - 2025 വ്യാഴാഴ്ച

New Update
theresain gala
കങ്ങഴ : മുണ്ടത്താനം ലിറ്റിൽ ഫ്ലവർ വിദ്യാനികേതൻ ആന്റ് ജൂനിയർ കോളജിന്റെ വാർഷികാഘോഷമായ തെരെസ്യൻ ഗാല - 2025 നാളെ വ്യാഴാഴ്ച നടത്തപ്പെടുന്നു. വർണ്ണാഭമായ ചടങ്ങുകളോടെ സ്കൂൾ ഓഡിറ്റോറിയത്തിൽ ഒരുക്കുന്ന വിപുലമായ വേദിയിൽ രാവിലെ 9.30 ന് പൊതുസമ്മേളനം ആരംഭിക്കും. 
Advertisment
പൊതുസമ്മേളനത്തിൽ മുഖ്യാതിഥിയായി അന്താരാഷ്ട്ര പ്രശസ്തനായ പ്രഭാഷകനും, പ്രമുഖ മനഃശാസ്ത്രവിദഗ്ദ്ധനുമായ ഡോ. സെബിൻ എസ്. കൊട്ടാരം സംബന്ധിക്കും. മുണ്ടത്താനം സെന്റ് ആന്റണീസ് പള്ളി വികാരി റവ. ഫാ. സിറിയക് കോട്ടയിൽ അദ്ധ്യക്ഷത വഹിക്കും. മിഷനറീസ് ഓഫ് ലിറ്റിൽ ഫ്‌ളവർ കോൺഗ്രിഗേഷൻ സുപ്പീരിയർ ജനറൽ റവ. സിസ്റ്റർ മെർലിൻ ജേക്കബ് അനുഗ്രഹ പ്രഭാഷണം നടത്തും.
സ്കൂൾ പ്രിൻസിപ്പൽ റവ. സിസ്റ്റർ ആൻസി മാത്യു, ലോക്കൽ മാനേജർ റവ. സിസ്റ്റർ അഖില ജോസഫ്, കങ്ങഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷിബു ഫിലിപ്പ്, പി. ടി. എ. പ്രസിഡന്റ് സംഗീത ജോസ് എന്നിവർ പ്രസംഗിക്കും. ഈ അധ്യയന വർഷത്തിൽ അക്കാദമിക രംഗത്തും മറ്റ് പാഠ്യേതര വിഷയങ്ങളിലും മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് ചടങ്ങിൽ വച്ച് പുരസ്കാരങ്ങൾ വിതരണം ചെയ്യും.
തുടർന്ന് വിദ്യാർത്ഥികളുടെ കലാവൈഭവം വിളിച്ചോതുന്ന വിവിധ പരിപാടികൾ അരങ്ങേറും. വാർഷിക ആഘോഷപരിപാടികളിൽ പങ്കെടുക്കുവാൻ എത്തുന്നവർ മുണ്ടത്താനം സെന്റ് ആന്റണീസ് പള്ളി മൈതാനത്ത് വാഹനങ്ങൾ പാർക്ക്‌ ചെയ്യേണ്ടതാണെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
Advertisment