വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം.

New Update
kurishumala

വെള്ളികുളം: മധ്യകേരളത്തിലുള്ള കിഴക്കൻ മലയോര മേഖലയിലെ ഏറ്റവും പഴക്കം ചെന്ന തീർത്ഥാടന കേന്ദ്രമാണ് വാഗമൺ കുരിശുമല . നോമ്പുകാലത്ത് ഓരോ വെള്ളിയാഴ്ചയും വിവിധ ഇടവകകളുടെ നേതൃത്വത്തിലാണ് വാഗൺ കുരിശുമല തീർത്ഥാടനം നടത്തപ്പെടുന്നത്.  

Advertisment

ഓരോ വെള്ളിയാഴ്ചയും നടക്കുന്ന ആഘോഷമായ സ്ലീവാപാതയിലും വിശുദ്ധ കുർബാനയിലും നൂറുകണക്കിനാ ളുകളാണ് പങ്കെടുക്കുന്നത്.


നാല്പതാംവെള്ളി ആചരണത്തോടനുബന്ധിച്ച് വെള്ളികുളം, അടിവാരം ഇടവകകളുടെ സംയുക്താഭിമുഖ്യത്തിൽ വാഗമൺ കുരിശുമലയിലേക്ക് തീർത്ഥാടനം നടത്തപ്പെടും.രാവിലെ 9 മണിക്ക് കല്ലിലാ കവലയിൽ നിന്നും ആരംഭിക്കുന്ന ആഘോഷമായ സ്ലീവാ പാതയ്ക്ക് വെള്ളികുളം പള്ളി വികാരി ഫാ. സ്കറിയ വേകത്താനം,അടിവാരം പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ കടപ്ലാക്കൽ,ഫാ. ജേക്കബ് താന്നിക്കാപ്പാറ തുടങ്ങിയവർ നേതൃത്വം നൽകും. 


10 മണിക്ക് മലമുകളിൽ നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് പാലാ രൂപത വികാരി ജനറാൾ റവ. ഡോ. ജോസഫ് കണിയോടിക്കൽ മുഖ്യ കാർമികത്വം വഹിക്കും.തുടർന്ന് നേർച്ചകഞ്ഞി വിതരണം .

ഫാ.ആൻറണി വാഴയിൽ, വർക്കിച്ചൻ മാന്നാത്ത്, ജയ്സൺ വാഴയിൽ, സണ്ണി കണിയാം കണ്ടത്തിൽ, ജോബി നെല്ലിയേകുന്നേൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.