/sathyam/media/media_files/2025/11/12/election-2025-11-12-23-42-38.png)
ആലപ്പുഴ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി ജില്ലയിൽ തിങ്കളാഴ്ച്ച വൈകുന്നേരം വരെ ലഭിച്ചത് 96 നാമനിർദേശ പത്രികകൾ. ഇതിൽ 49 എണ്ണം പുരുഷന്മാരുടെ പത്രികകളും 47 എണ്ണം സ്ത്രീകളുടെ പത്രികകളുമാണ്.
ഗ്രാമപഞ്ചായത്തുകളിലേക്ക് 39 പുരുഷന്മാരും 43 സ്ത്രീകളുമടക്കം 82 പത്രികകളാണ് സമർപ്പിച്ചത്. നഗരസഭകളിലേക്ക് ആറ് പുരുഷന്മാരും മൂന്ന് സ്ത്രീകളുമടക്കം ഒമ്പത് പത്രികകൾ സമർപ്പിച്ചിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് രണ്ടു പുരുഷന്മാരും ഒരു സ്ത്രീയുമടക്കം മൂന്നുപേരാണ് പത്രിക നൽകിയത്. ജില്ലാ പഞ്ചായത്തിൽ രണ്ട് പുരുഷന്മാർ മാത്രമാണ് ഇതുവരെ പത്രിക സമർപ്പിച്ചത്.
ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്ന് ആരും ഇതുവരെ പത്രിക നൽകിയിട്ടില്ല. നവംബര്‍ 21 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബര്‍ 22 ന് നടക്കും. സ്ഥാനാര്‍ത്ഥിത്വം നവംബര്‍ 24 വരെ പിന്‍വലിക്കാം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us