Advertisment

കടുത്തുരുത്തിയിൽ നിയന്ത്രണം വിട്ട ബൈക്ക് മൈല്‍ കുറ്റിയില്‍ ഇടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update
kaduthuruthi maranam

കടുത്തുരുത്തി: നിയന്ത്രണം വിട്ട ബൈക്ക് മൈല്‍ കുറ്റിയില്‍ ഇടിച്ചുണ്ടായ അപകത്തില്‍ യുവാവ് മരിച്ചു. കടുത്തുരുത്തി വാലാച്ചിറ പത്തുപറ ബൈജുവിന്റെ മകന്‍ ആല്‍ബിന്‍ ബൈജു (23) ആണ് മരിച്ചത്. കോരിക്കല്‍ നാദം ജംഗ്ഷന് സമീപം ചൊവ്വാഴ്ച പുലര്‍ച്ചെ 12.30 ഓടെയാണ് അപകടം. 

Advertisment

കോരിക്കല്‍ ഭാഗത്തുള്ള സുഹൃത്തിന്റെ വീട്ടില്‍ വിവാഹചടങ്ങില്‍ പങ്കെടുത്ത ശേഷം പുലര്‍ച്ചെ തനിച്ചു വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. വളവോടു കൂടിയുള്ള റോഡരികിലെ മൈല്‍ കുറ്റിയില്‍ ഇടിച്ച ശേഷം ബൈക്ക് സമീപത്തെ പൊന്തക്കാട്ടിലേക്ക് മറിയുകയായിരുന്നു. വിവാഹവീടിന് സമീപത്ത് തന്നെയായിരുന്നു അപകടം. 


വളവില്‍ ആല്‍ബിന്‍ ഓടിച്ചു പോയ ബൈക്കിന്റെ വെളിച്ചം പെട്ടന്ന് നിന്നതിനെ തുടര്‍ന്ന്‌ന സംശയം തോന്നിയ സമീപത്തുള്ള വിവാഹ വീട്ടിലുണ്ടായിരുന്ന സുഹൃത്തുക്കള്‍ അന്വേഷിച്ചെത്തിയപ്പോഴാണ്  ഗുരുതരമായി പരിക്കേറ്റ് കാട്ടില്‍ കിടക്കുന്ന ആല്‍ബിനെയും ബൈക്കും കണ്ടെത്തിയത്. തുടര്‍ന്ന് വൈക്കം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും 2.30 ഓടെ മരിച്ചു. 

തലയോലപ്പറമ്പ് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. പോളിടെക്‌നിക്ക് പഠനം പൂര്‍ത്തിയാക്കിയ ശേഷം ജോലിക്കായി ബെംഗ്ലൂരുവിലേക്ക് പോകാനുള്ള തയാരെടുപ്പിലായിരുന്നു ആല്‍ബിനെന്ന് ബന്ധുക്കള്‍ പറഞ്ഞു. മാതാവ് സിനി. സഹോദരി-ആത്മ. സംസ്‌ക്കാരം ഇന്ന് (ബുധന്‍) രാവിലെ 10.30 ന് കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍.

Advertisment