/sathyam/media/media_files/2026/03/06/jose-k-mani-2026-03-06-20-43-04.jpg)
പാലാ: ഇലവീഴാ പൂഞ്ചിറയിലെ കനാന്‍ നാട്ടിലെ കനാന്‍ തോട് കടക്കുവാന്‍ പാലം വരുന്നു. കനാന്‍ നാട് ജങ്ഷനില്‍ നിന്നു മുനിയറ ഗുഹയിലേക്കും മലങ്കര ഡാം വ്യൂ പോയിന്റിലേക്കും പോകുന്ന ഇലവീഴാപൂഞ്ചിറ - കനാന്‍ നാട് - മുനിയറ ഗുഹ റോഡിന്റെ തുടക്ക ഭാഗമായ കനാന്‍ തോടിനു കുറുകെ പാലവും ചെക്ക് ഡാമും നിര്‍മിക്കുവാന്‍ രണ്ടു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ഇലവീഴാപൂഞ്ചിറയുടെ വികസനത്തിന് ഉതകുന്ന പദ്ധതിക്കായി ജോസ് കെ. മാണി എം.പിയാണ് ഇടപെട്ടത്.
സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനു ജോസ് കെ മാണി സമര്‍പ്പിച്ച പദ്ധതിയുടെ അടിസ്ഥാനത്തിലാണു ജലസേചന വകുപ്പില്‍ നിന്നും രണ്ടു കോടി രൂപ അനുവദിച്ചത്. ഈ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ഇവിടം സന്ദര്‍ശിക്കുവാന്‍ എത്തുന്ന ആയിരക്കണക്കിനു വിനോദ സഞ്ചാരികള്‍ക്കു മുനിയറയിലേയ്ക്കുള്ള കനാന്‍ തോട് മുറിച്ചുകടക്കാതെ വളരെ വേഗം എത്തുവാന്‍ കഴിയും. നിര്‍മാണ പ്രവര്‍ത്തികള്‍ ഉടന്‍ ആരംഭിക്കുമെന്നും ജോസ്.കെ.മാണി എം.പി അറിയിച്ചു.
കനാന്‍ നാട് ജങ്ഷനില്‍ അമെനിറ്റി സെന്റര്‍ നിര്‍മാണത്തിന് 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്
ഇതിന്റെ നിര്‍മാണത്തിനുളള സാങ്കേതികാനുമതിക്കായുള്ള നടപടികളും പൂര്‍ത്തിയായി വരുന്നു. ഇലവീഴാപൂഞ്ചിറ - കനാന്‍ നാട് - മുനിയറ ഗുഹ - അടൂര്‍മല അമ്പലം റോഡ് നിര്‍മ്മാണത്തിനുള്ള പദ്ധതിയും സമര്‍പ്പിച്ചിട്ടുള്ളതായി ജോസ് കെ. മാണി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us