/sathyam/media/media_files/2025/02/03/VnDiwad2naFKKVOV2Ma4.jpg)
പാലക്കാട് :അജീഷ് മുണ്ടൂർ എഴുതിയ കാറ്റാടി ബാലകവിതാസമാഹാരം വൈദ്യുതി മന്ത്രി കെ.കൃഷ്ണൻ കുട്ടി പ്രകാശനം ചെയ്തു.അജീഷ് തന്നെയാണ് ഈ കവിതകക്ക് അനുയോജ്യമായ ചിത്രങ്ങൾ വരച്ചിട്ടുള്ളതും. നാല്പത്തിനാല് കുട്ടി കവിതകളടങ്ങിയ പുസ്തകം എൻ പി പബ്ലിക്കേഷനാണ് പുറത്തിറക്കിയത്.
കുട്ടികൾക്ക് ഈണത്തിൽ ചൊല്ലാൻ കഴിയുന്ന രീതിയിലാണ് അജീഷ് കാറ്റാടിയിലെ ഒരോ കവിതകളും എഴുതിയിട്ടുള്ളത്. നടനും, സംവിധായകനും എഴുത്തുകാരനുമായ അജീഷിൻ്റെതായി പത്തിൽ കൂടുതൽ പുസ്തകങ്ങളാണ് പുറത്തിറങ്ങിയിട്ടുള്ളത്.
പുത്തൻ തലമുറ എത്രമേൽ അകന്നുപോയാലും കവിയും കവിതയും പ്രകൃതിയിലേക്ക് തന്നെ മടങ്ങിയെത്തുമെന്ന് അജീഷിൻ്റെ വരികൾ ഓർമ്മപ്പെടുത്തുന്നു.
ഒരോ നിമിഷവും നാം പലതും നഷ്ട്ടപ്പെടുത്തി കൊണ്ടിരിക്കുകയാണ് പ്രകൃതിയെ ഇല്ലാതാക്കുക വഴി വരും തലമുറകൾക്ക് നഷ്ട്ടപ്പെടാൻ
പോവുന്നത് മാനവ വംശത്തിൻ്റെ നിലനിൽപ്പ് തന്നെയാണെന്ന് എഴുത്തുകാരനായ ഈശ്വർകുമാർ തരവത്ത് ആമുഖ കുറിപ്പിൽ പറയുന്നുണ്ട്.