/sathyam/media/media_files/2025/09/24/ksrtc-driver-2025-09-24-18-52-30.jpg)
വൈക്കം: റോഡിലെ കുഴിയിൽ ചാടി മൂന്നോട്ടു വന്ന കെ.എസ്.ആർ.ടി.സി ബസിൻ്റെ പിൻഭാഗം പോലീസ് ജീപ്പിൻ്റെ കണ്ണാടിയിൽ ഉരസിയതിനെ തുടർന്ന് കെ എസ് ആർടിസി ബസ് ഡ്രൈവറെ മർദ്ദിച്ചതായി പരാതി. സംഭവത്തിൽ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ വൈക്കം എ.ടി.ഒയ്ക്കാണ് പരാതി നൽകിയത്. മൂന്നാർ കെ.എസ്.ആർ.ടി.സി ഡിപ്പോ ഡ്രൈവർ കെ.പി.വേലായുധനെ(48) ആണ് പരാതി നൽകിയത്.
മർദ്ദനത്തെ തുടർന്ന് കണ്ണിലുംവേദന അനുഭവപ്പെട്ട തേടെ വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. മൂന്നാർ – വൈക്കം -ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന ബസ് ഇന്നലെ ഉച്ചയ്ക്ക് 11.40 ഓടെ തലയാഴം കൃഷിഭവനു മുന്നിലെ വൻ കുഴിമറികടക്കുമ്പോഴായിരുന്നു അപകടമുണ്ടായത്.
റോഡിലെ കുഴികളിൽ വീണ് ആളപായവും നിരവധി പേർക്ക് പരുക്കേറ്റതിനെയും തുടർന്ന് കോൺഗ്രസ് തലയാഴം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കൃഷി ഭവന് സമീപം റോഡ് ഉപരോധം നടന്നതിനാൽ പോലീസ് സ്ഥലത്തുണ്ടായിരുന്നു.
അപകടത്തെ തുടർന്ന് നിർത്തിയ കെ.എസ്.ആർ.ടി.സി ബസിലെ ഡ്രൈവറെ പിടിച്ചിറക്കി അടിച്ചശേഷം പോലീസ് വാഹനത്തിൻ്റെ പിന്നിലെത്തിച്ചും മർദ്ദനം തുടർന്നെന്ന് ബസ് ഡ്രൈവർ കെ.പി വേലായുധൻ ആരോപിച്ചു. ബസിൽ 29 യാത്രക്കാർ ഉണ്ടായിരുന്നു. ഇതിൽ 21 പേരും വടക്കേഇന്ത്യയിൽ നിന്നുള്ളവരായിരുന്നു. പിന്നാലെ വന്ന ആലപ്പുഴ ബസിൽ യാത്രക്കാരെ കയറ്റിവിടുകയായിരുന്നു.