/sathyam/media/media_files/2025/09/19/police-jeep-2025-09-19-12-26-05.jpg)
കോട്ടയം : അയർക്കുന്നത് ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയെ കാണാനില്ലെന്ന് പരാതി. യവതിയുടെ ഭർത്താവ് കസ്റ്റഡിയിൽ. യുവതിയുടെ ഭർത്താവ് കസ്റ്റഡിയിൽ
ഭാര്യയെ കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചിട്ടതായി സംശയിച്ച് പോലീസ്.
കഴിഞ്ഞ ദിവസമാണ് അയർക്കുന്നത് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയായ സോണിയുടെ ഭാര്യ കൽപ്പനയെന്ന യുവതിയെ കാണാനില്ലെന്ന പരാതി ലഭിച്ചത്. ഇതേത്തുടർന്ന് പോലീസ് സംഘം പ്രാഥമിക പരിശോധന നടത്തുകയായിരുന്നു. ഈ പരിശോധനയിലാണ് യുവതി കൊല്ലപ്പെട്ടതാണെന്ന് സൂചന ലഭിച്ചത്. ഇതേത്തുടർന്ന് പോലീസ് സംഘം ഭർത്താവ് സോണിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ഈ ചോദ്യം ചെയ്യലിൽ കൊലപാതകം സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചതായാണ് സൂചന.
ഭാര്യയെ സോണി കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചിട്ടതായാണ് പോലീസ് സംശയിക്കുന്നത്.
ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് ഡിവൈ.എസ്.പി അരുൺ , പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ അനൂപ് ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെന്ന് സംശയിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയെ ചോദ്യം ചെയ്യുന്നത്.