കങ്ങഴ : മുണ്ടത്താനം ലിറ്റിൽ ഫ്ലവർ വിദ്യാനികേതൻ ആന്റ് ജൂനിയർ കോളജ് പന്ത്രണ്ടാം ക്ലാസ്സിൽ ഉന്നത വിജയം നേടിയവർക്കായി അനുമോദന ചടങ്ങ് 'മെറിറ്റ് മോൺ - 2025' എന്ന പേരിൽ സംഘടിപ്പിച്ചു.
സ്കൂൾ പ്രിൻസിപ്പൽ റവ. സിസ്റ്റർ ആൻസി മാത്യു അധ്യക്ഷത വഹിച്ചു. മുണ്ടത്താനം സെന്റ് ആന്റണീസ് പള്ളി വികാരി റവ. ഫാ. സിറിയക് കോട്ടയിൽ മുഖ്യാതിഥിയായിരുന്നു. ലോക്കൽ മാനേജർ റവ.സിസ്റ്റർ അഖില ജോസഫ്, പി.ടി.എ. പ്രസിഡന്റ് സംഗീത ജോസ്, വൈസ് പ്രിൻസിപ്പൽ വർഗീസ് ദേവസി എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
തുടർന്ന് കുട്ടികളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. എല്ലാ വിജയികൾക്കും സ്കൂളിന്റെ ഉപഹാരവും സമ്മാനിച്ചു. തുടർച്ചയായ പതിനാലാം വർഷമാണ് മുണ്ടത്താനം ലിറ്റിൽ ഫ്ലവർ വിദ്യാനികേതൻ പന്ത്രണ്ടാം ക്ലാസ്സിൽ നൂറ് ശതമാനം വിജയം നേടുന്നത്.