New Update
/sathyam/media/media_files/2026/02/11/whatsapp-2026-02-11-21-00-50.jpeg)
കോട്ടയം: ഈരാറ്റുപേട്ടയിൽ കാടുകയറിക്കിടന്ന പറമ്പിന് തീപ്പിടിച്ചു,
കാടു കത്തിത്തീർന്നപ്പോൾ കണ്ടെത്തിയത് മാനിന്റെ കൊമ്പും തലയോട്ടിയും. കടുവാമൂഴിയിൽ കെ.എസ്.ഇ.ബിയുടെ സബ് സ്റ്റേഷനോട് ചേർന്ന മൂന്നേക്കറിൽ ഇന്നു രാവിലെയാണ് തീ പിടിച്ചത്.
Advertisment
മുൻപു റബർ തോട്ടമായിരുന്ന ഇവിടെ റബർ വെട്ടിമാറ്റിയ ശേഷം കാടുപിടിച്ചു കിടക്കുകയായിരുന്നു. ഇന്നുണ്ടായ തീ പിടുത്തത്തിൽ മൂന്നേക്കറും കത്തി നശിച്ചു. തീ അണയ്ക്കുന്നതിനിടെയാണ് മാനിൻ്റെ തലയോട്ടി ലഭിച്ചത്. ഇതോടെ പോലീസ് എത്തി അന്വേഷണം ആരംഭിച്ചു.
കടുവയോ പുലിയോ കൊണ്ടിട്ടതാണോ എന്നും സംശയമുണ്ട്. തലയോട്ടി മാത്രമാണ് കിട്ടിയത് എന്നത് സംശയം വർധിപ്പിക്കുന്നു. വിവരം വനം വകുപ്പിനെയും അറിയിച്ചിട്ടുണ്ട്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us