/sathyam/media/media_files/2025/12/12/pala-policed-2025-12-12-18-57-02.jpg)
കോട്ടയം: പാലാ തെക്കേക്കരയില്‍ വാക്കുതര്‍ക്കത്തിനിടെ ഉണ്ടായ കത്തിക്കുത്തില്‍ യുവാവു കൊല്ലപ്പെട്ട സംഭവം. കൊലപാതകത്തിലേക്കു നയിച്ചത് പ്രതിയുടെ കാമുകിക്കു സുഹൃത്ത് മെസേജ് അയച്ചതു ചോദ്യം ചെയ്തതിനിടെയുണ്ടായ തര്‍ക്കമെന്നു പ്രതി. കൊല്ലപ്പെട്ട വിപിന്‍
കേസിലെ പ്രതിയായ ബിനീഷന്റെ കാമുകിക്കു മെസേജ് അയച്ചിരുന്നു. ഇത് ബിനീഷ് അറിയാൻ ഇടയായി. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായി. പിന്നീട് തര്‍ക്കത്തിനിടെ കുത്തുകയായിരുന്നു എന്നാണു പ്രതി പോലീസിനോട് പറഞ്ഞിരിക്കുന്നത്.
ആലപ്പുഴ കളര്‍കോട് അറയ്ക്കാക്കുഴിയില്‍ വിപിന്‍ യേശുദാസ് (29) ആണു മരിച്ചത്. തെക്കേക്കരയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ഒരു വീടിന്റെ വെല്‍ഡിങ് വര്‍ക്കിന് എത്തിയതായിരുന്നു ഉപകരാറുകാരനായ വിപിനും സുഹൃത്ത് ബിനീഷും. അടുത്ത ദിവസം നടക്കുന്ന ഗൃഹപ്രവേശനത്തിനു മുന്‍പായി തൊഴിലാളികള്‍ക്കായി നടത്തിയ സല്‍ക്കാരച്ചടങ്ങ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത്. ഇതു പിന്നീട് കയ്യാങ്കളിയിലേക്കും കത്തിക്കുത്തിലേക്കും വഴിമാറി.
ബിനീഷിന്റെ കുത്തേറ്റ വിപിനെ ഉടന്‍ തന്നെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഈ വിവരം അറിയാതെ പരുക്കുകളുമായി ആശുപത്രിയിലെത്തിയപ്പോഴാണു ബിനീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് അറസ്റ്റു രേഖപ്പെടുത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us