/sathyam/media/media_files/2025/07/30/1d34a941-d5c3-4807-99eb-953183890107-2025-07-30-17-35-03.jpg)
തൊടുപുഴ : തൊടുപുഴ മർച്ചൻസ് അസോസിയേഷന്റെ സഹകരണത്തോടെ കേരള പോലീസിന്റെ ആഭിമുഖ്യത്തിൽ, റോട്ടറി ക്ലബ് ലയൺസ് ക്ലബ് എന്നിവരുമായി ചേർന്ന് തൊടുപുഴ വ്യാപാര ഭവനിൽ വച്ച് നിയമ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. മർച്ചന്റ് അസോസിയേഷൻ പ്രസിഡണ്ട് ശ്രീ രാജു തരണിയിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തൊടുപുഴ എസ് എച്ച് ഒ ശ്രീ മഹേഷ് കുമാർ എസ് യോഗം ഉദ്ഘാടനം ചെയ്തു.
മാറിവരുന്ന രാജ്യത്തെ നിയമഭേദഗതിയെക്കുറിച്ച് പൊതുജനങ്ങളെ ബോധവാന്മാരാക്കുകയും, പോലീസും പൊതുജനങ്ങളും തമ്മിലുണ്ടാകുന്ന പലതരത്തിലുള്ള പ്രശ്നങ്ങളെക്കുറിച്ചും അത് ഉണ്ടാവാൻ ഇടയാകുന്ന സാഹചര്യങ്ങളെക്കുറിച്ചും അദ്ദേഹo തന്റെ ഉദ്ഘാടന പ്രസംഗത്തിൽ വിശദമായി സംസാരിച്ചു. തൊടുപുഴ സ്റ്റേഷൻ പി ആർ ഒ ശ്രീ ബിജു വി എ ആമുഖപ്രസംഗം നടത്തി.
മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീ സി കെ നവാസ്, രക്ഷാധികാരി ടി എൻ പ്രസന്നകുമാർവൈസ് പ്രസിഡണ്ട് കെ പി ശിവദാസ്,റോട്ടറി ക്ലബ് പ്രസിഡണ്ട് റോണി മണിമല, KSSIA ജില്ലാ പ്രസിഡന്റ് ശ്രീ ബേബി ജോർജ്, KTUC പ്രസിഡണ്ട് ജയൻ, വ്യാപാരി ക്ലബ് പ്രസിഡണ്ട് ശ്രീ ഷെരീഫ് സർഗ്ഗം, പ്രകാശ് മാസ്റ്റർ, ഷമീർ ഫിഫ,വനിതാ വിങ് സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീമതി ഗിരിജ കുമാരി എന്നിവർ ആശംസകൾ അറിയിച്ചു.
അഡ്വക്കേറ്റ് റോബിൻ പി സെബാസ്റ്റ്യൻ ബോധവൽക്കരണ ക്ലാസ് നയിച്ചു. തൊടുപുഴയിലെ വ്യാപാരികൾ ഓട്ടോറിക്ഷ തൊഴിലാളികൾ വിവിധ സ്കൂളുകളിൽ നിന്നുള്ള അധ്യാപകർ, വ്യാപാരി ക്ലബ് ഭാരവാഹികൾ, യൂണിയൻ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us