ബാത്ത്‌റൂമില്‍ മരപ്പട്ടി കയറിക്കൂടി.. പൊല്ലാപ്പിലായി വീട്ടുകാര്‍, ഓടുവില്‍ സര്‍പ്പ വോളണ്ടിയര്‍ എത്തി പിടികൂടി

New Update
marappatti erattupetta

ഈരാറ്റുപേട്ട: ബാത്ത്‌റൂമില്‍ മരപ്പട്ടി കയറിക്കൂടിയതിനെ തുടർന്ന്  പൊല്ലാപ്പിലായി വീട്ടുകാര്‍. ഈരാറ്റുപേട്ട നഗരസഭ 20 ാം ഡിവിഷനില്‍ താമസിക്കുന്ന പുതുപ്പറമ്പില്‍ ഷിഹാബിന്റെ വീടിന്റെ കുളിമുറിയിലാണു മരപ്പട്ടി കയറികൂടിയത്. മരപ്പട്ടിയെ കണ്ടതോടെ വീട്ടുകാര്‍  സര്‍പ്പ വോളണ്ടിയരെയും  നന്മക്കൂട്ടം അംഗങ്ങളെയും വിവരം അറിയിക്കുകയായിരുന്നു.

Advertisment

 വിദഗ്ദ്ധ പരിശീലനം നേടിയ സര്‍പ്പ വോളണ്ടിയര്‍മാരും ടീം നന്മക്കൂട്ടം അംഗങ്ങളുമായ ഷെല്‍ഫി ജോസ്, ഹാരീസ് പുളിക്കീല്‍ എന്നിവര്‍ ചേര്‍ന്നു മരപ്പട്ടിയെ പിടികൂടി കൊണ്ടു പോയി. 

പ്രദേശത്തു സ്ഥിരമായി മരപ്പട്ടി ശല്യം ഉണ്ടെന്നു നാട്ടുകാര്‍ പറഞ്ഞു. പിടികിട്ടാപുള്ളികളെ പോലെ ഇക്കൂട്ടര്‍ വിലസുകയാണ്.

മുന്‍കാലുകളില്‍ ഉറപ്പുള്ള നഖങ്ങള്‍ ഉള്ളതിനാല്‍ മരത്തിലും വീട്ട് ചുമരുകളിലും പിടിച്ച് കയറ്റം ഇവര്‍ക്ക് വളരെ എളുപ്പമാണ്. പൊതുവെ ഇവര്‍ ഏകാന്ത ജീവിതം നയിക്കുന്നവരാണ്. ഇണചേരല്‍ കാലം മാത്രമാണു കൂട്ടു ജീവിതം. മിശ്രഭോജികളായതിനാല്‍ ഇരതേടല്‍ തറയിലും മരത്തിലും ഒക്കെയാണ്.

പലതരം പഴങ്ങളും കായ്കളും വിത്തുകളും ഒക്കെ ആണ് ഇഷ്ടാഹാരം. വീടുകളുടെ മച്ചിലും സീലിംഗിനുള്ളില്‍ കയറിക്കൂടി പെറ്റുപെരുകുന്ന മരപ്പട്ടികള്‍ വന്‍ നാശനഷ്ടമാണു വരുത്തിവെക്കുന്നത്. പലവീടുകളുടെയും സീലിങ്ങില്‍ മരട്ടപ്പട്ടിയുടെ മൂത്രം വീണു  ദുര്‍ന്ധം കാരണം താമസിക്കാന്‍ പോലും പാടുപെടുന്ന അവസ്ഥ ഉണ്ടാകുന്നുണ്ടെന്നു നാട്ടുകാര്‍ പറയുന്നു.