കോഴിക്കോട്: ജമ്മു- കാശ്മീരിലെ വിനോദസഞ്ചാരത്തെയും വികസനത്തെയും തടയിടാൻ ലക്ഷ്യമിട്ടുള്ള ഭീകര പ്രവർത്തനത്തെ ഉറവിടം കണ്ടെത്തി ഉന്മൂലനം ചെയ്യുമെന്ന് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ ഹോളി ലാൻഡ് പിൽഗ്രീ സൊസൈറ്റിയുടെ നേതൃത്വത്തിൽ ചേർന്ന വിവിധ സാമൂഹ്യ- സാംസ്കാരിക - വാണിജ്യ - സേവന - യാത്ര സംഘടനകളുടെ യോഗം വിലയിരുത്തി.
വിദേശ രാഷ്ട്രങ്ങളിൽ നിന്നും പ്രത്യേകിച്ച് പാകിസ്ഥാനിൽ നിന്ന് പ്രമുഖ ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടെയുള്ളവരുടെ പിന്തുണ നേടാൻ കഴിഞ്ഞത് ഭാരതത്തിന്റെ നയതന്ത്ര വിജയം ആണെന്ന് യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
സൊസൈറ്റി ഓഫീസിൽ ചേർന്ന യോഗത്തിൽ ചെയർമാൻ ഷെവലിയാർ സിഇ ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. മുൻപ് ശ്രീനഗറും കാശ്മീരും സന്ദർശിച്ച വേളയിൽ യാതൊരു ബുദ്ധിമുട്ടും ഇല്ലായിരുന്നുവെന്നും കാശ്മീരിന്റെ മനോഹാരിത ആരെയും ആകർഷിക്കും എന്നും അധ്യക്ഷ പ്രസംഗം നടത്തിയ ഷെവലിയാർ ചാക്കുണ്ണി അറിയിച്ചു.
കൗൺസിൽ കൺവീനർ മാരായ എ.സി.ഗീവർ, ഷെവലിയാർ അലക്സ് എം ജോർജ്, ഖജാൻജി സി സി മനോജ്, മലബാർ ഡെവലപ്മെന്റ് കൗൺസിൽ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എം കെ അയ്യപ്പൻ, മലയാള ചലച്ചിത്ര കാണികൾ (മക്കൾ) പ്രസിഡണ്ട് പി ഐ അജയൻ, സിറ്റി മർച്ചൻസ് അസോസിയേഷൻ ജനറൽ സെക്രട്ടറി നോവക്സ് മൻസൂർ സി കെ, കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ സെക്രട്ടറി ജിയോ ജോബ്, റൊണാൾഡ് ജി .ജി കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽവേ യൂസേർസ് അസോസിയേഷൻ കൺവീനർ സൺഷൈൻ ഷോർണൂർ , ശ്രീരസ്. പി. പി. എന്നിവർ പങ്കെടുത്തു.
ലോക സമാധാനത്തിനായി അന്ത്യം വരെയും പോരാടിയ ഫ്രാൻസിസ് മാർപാപ്പയുടെ വേർപാടിലും പഹൽഗാം ഭീകര ആക്രമത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോടുമുള്ള അനുശോചനം രേഖപ്പെടുത്തിയാണ് യോഗം ആരംഭിച്ചത്. സൊസൈറ്റി ജനറൽ കൺവീനർ എംസി ജോൺസൺ സ്വാഗതവും ജോസി. വി ചുങ്കത്ത് നന്ദിയും രേഖപ്പെടുത്തി.