New Update
/sathyam/media/media_files/2025/09/19/183c6ee1-fa12-4733-b085-6f692b1c89e5-2025-09-19-15-50-25.jpg)
കുറവിലങ്ങാട്: സ്വരുമ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ മാനസികാരോഗ്യ സെമിനാർ നടത്തി. സൈക്യാട്രിസ്റ്റ് ഡോ. വി.എസ് പാർവതി ക്ലാസിന് നേതൃത്വം നൽകി. സെക്രട്ടറി കെ.വി തോമസ് കട്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മിനിമോൾ ജോർജ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അൽഫോൻസാ ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗം പി.സി. കുര്യൻ, പഞ്ചായത്തംഗം ബേബി തൊണ്ടാംകുഴി, ബെന്നി കോച്ചേരി എന്നിവർ പ്രസംഗിച്ചു.
Advertisment