“അമ്മയെ ഒറ്റപ്പെടുത്തുന്നില്ല, കൂടെ കൊണ്ടുപോകുന്നു” വൈക്കത്ത് അമ്മയെയും മകനെയും വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വീട്ടിൽ അമ്മയും മകനും മാത്രമായിരുന്നു താമസം. സംഭവസ്ഥലത്തുനിന്ന് വൈക്കം പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു

New Update
mother and son

വൈക്കം: ഉദയനാപുരത്ത് അമ്മയെയും മകനെയും വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉദയനാപുരം പഞ്ചായത്ത് ഓഫീസിന് സമീപം പടിഞ്ഞാറെക്കര തേവലക്കാട്ട് വീട്ടിൽ തങ്കമ്മ (70), മകൻ സുനിൽ (46) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
​ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ഇരുവരെയും വീടിനുള്ളിൽ തൂങ്ങിയ നിലയിൽ അയൽവാസികൾ കണ്ടത്.

Advertisment

ഈ വീട്ടിൽ അമ്മയും മകനും മാത്രമായിരുന്നു താമസം. സംഭവസ്ഥലത്തുനിന്ന് വൈക്കം പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. “അമ്മയെ ഒറ്റപ്പെടുത്തുന്നില്ല, കൂടെ കൊണ്ടുപോകുന്നു” എന്നാണ് കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു.
​വിവരമറിഞ്ഞ് വൈക്കം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മരണകാരണം സംബന്ധിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisment