New Update
/sathyam/media/media_files/2025/12/28/mdma-erattupetta-2025-12-28-19-54-32.jpg)
പാലാ : തീക്കോയി ഭാഗത്ത് നടത്തിയ വാഹന പരിശോധനയില്‍ 3.5 ഗ്രാം എം.ഡി.എം.എയുമായി ഈരാറ്റുപേട്ട സ്വദേശി നടയ്ക്കല്‍ നടുപ്പറമ്പില്‍ തയ്യീബ് (31) എന്നയാളെ പിടികൂടി. ക്രിസ്മസ് ന്യൂ ഇയര്‍ സ്‌പെഷല്‍ ഡ്രൈവിനോടനുബന്ധിച്ച് പാലാ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാഗേഷ് ബി. ചിറയാത്തിന്റെ നേതൃത്ത്വത്തില്‍ വാഹന പരിശോധനയിലാണ് ന്യൂ ഇയർ ആഘോഷത്തിന് വില്‍പന നടത്തുന്നതിനാണു യുവാവ് ലഹരി എത്തിച്ചത്.
Advertisment
പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. റെയ്ഡില്‍ അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷിനോ ,പ്രിവന്റീവ് ഓഫീസര്‍ ഉണ്ണിമോന്‍ മൈക്കിള്‍,ഡ്രൈവര്‍ മുരളീധരന്‍ എന്നിവര്‍ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us