വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. മരിച്ചത് ആനിക്കാട് സ്വദേശി. ജോലിക്കിടെ മൂവാറ്റുപുഴയില്‍ വെച്ച് പിക് അപ് വാന്‍ ഇടിച്ചായിരുന്നു അപകടം

New Update
DEATH MOOVATTIU POLI

പള്ളിക്കത്തോട്: വാഹനാപകടത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. ആനിക്കാട് മുക്കാലി കുരുമ്പനാല്‍ ജോബിന്‍ ബാബു(26)ആണു മരിച്ചത്. കഴിഞ്ഞ ഏപ്രില്‍ 26ന് ജോലിക്കിടെ മൂവാറ്റുപുഴയില്‍ പിക് അപ് വാന്‍ ഇടിച്ചാണ് അപകടം.

Advertisment

 തുടര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിഴാഴ്ച ഉച്ചയക്ക് 12ന് ആയിരുന്നു അന്ത്യം. പിതാവ്: ബാബു. , അമ്മ: സീസിലി. സഹോദരിമാര്‍: ലൈബി, ജിബി. സംസ്‌കാരം ശനിയാഴ്ച മൂന്നിന് പൂളിക്കല്‍കവല സെന്റ് മേരീസ് പള്ളിയില്‍.