ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
/sathyam/media/media_files/2025/12/23/kszfghg-2025-12-23-19-03-25.jpg)
കോട്ടയം: കൊല്ലാട് കളത്തില്‍കടവ് പാലത്തിനു സമീപം മുള്ളന്‍ പന്നിയെ ചത്ത നിലയില്‍ കണ്ടെത്തി. ഇന്നു രാവിലെ പ്രഭാത സവാരിക്ക് ഇറങ്ങിയവരാണു മുള്ളന്‍പന്നിയെ ചത്ത നിലയില്‍ കണ്ടെത്തിയത്. ദേവഹത്തു ചതവുകളും മുറിവുകളും ഉള്ളതിനാല്‍ വണ്ടി ഇടിച്ചാവും മുള്ളന്‍ പന്നി ചത്തതെന്നു കരുതുന്നു.
Advertisment
ചത്ത മുള്ളന്‍ പന്നിയെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ എത്തികൊണ്ടുപോയി. അതേസമയം, കൊല്ലാടേക്കും വന്യമൃഗങ്ങള്‍ എത്തിയതില്‍ ജനങ്ങള്‍ക്ക് ആശങ്കയിലാണ്. മുന്‍പു ഇത്തരം വന്യമൃഗങ്ങള്‍ കൊല്ലട് ഭാഗത്തുണ്ടായിരുന്നില്ലെന്നു നാട്ടുകാര്‍ പറയുന്നു. കാട്ടുപന്നി ഉള്‍പ്പടെ പ്രദേശത്തേക്ക് എത്തുമോ എന്ന ആശങ്ക ജനങ്ങള്‍ക്കുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us