കങ്ങഴ : മുണ്ടത്താനം ലിറ്റിൽ ഫ്ലവർ വിദ്യാനികേതൻ ആന്റ് ജൂനിയർ കോളജിൽ വ്യത്യസ്ത പരിപാടികളോടെ വായനാദിനം ആഘോഷിച്ചു.
പുത്തൻ വായനാശീലങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടണമെന്ന് സ്കൂൾ പ്രിൻസിപ്പൽ റവ. സിസ്റ്റർ ആൻസി മാത്യു ദിനാചരണം ഉത്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. കുട്ടികൾ പുസ്തകങ്ങളെ ചങ്ങാതിമാരാക്കണമെന്നും പുസ്തകങ്ങളിലൂടെ ലഭിക്കുന്ന അറിവ് വ്യക്തിത്വരൂപീകരണത്തിൽ നിർണ്ണായകമാണെന്നും റവ. സിസ്റ്റർ ആൻസി മാത്യു ഓർമ്മിപ്പിച്ചു.
സ്കൂൾ ലിറ്റററി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും, വായനാദിന പ്രതിജ്ഞയെടുക്കുകയും ചെയ്തു. സ്കൂൾ മാനേജർ റവ. സിസ്റ്റർ അഖില ജോസഫ്, വൈസ് പ്രിൻസിപ്പൽ വർഗീസ് ദേവസി, വിദ്യാർത്ഥി പ്രതിനിധി അബിയ മറിയം വർഗീസ് എന്നിവർ പ്രസംഗിച്ചു.