തൃശൂർ: കേരള പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മതസൗഹാർദ്ദ സമ്മേളനവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു.
തൃശൂർ ജവഹർ ബാലഭവനിൽ നടന്ന സമ്മേളനം എ.ഐ.സി.സി സെക്രട്ടറി ഡോക്ടർ അറിവഴകൻ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയർമാനും സംസ്ഥാന പ്രസിഡന്റുമായ എൽ.വി അജയകുമാർ അധ്യക്ഷത വഹിച്ചു.
/sathyam/media/media_files/2025/03/27/QQPDPTxpUEO4WNvaj4Oq.jpg)
ഡി.സി.സി പ്രസിഡൻ്റ് ജോസഫ് ടാജറ്റ് മുഖ്യാതിഥിയായി. പി.കെ ഇബ്രാഹിം ഫലാഹി, ബിഷപ്പ് ബോസ്കോ പുത്തൂർ, സ്വാമി ദേവ ചൈതന്യാനന്ദ സരസ്വതി ആചാര്യൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി.
/sathyam/media/media_files/2025/03/27/guHRz0XKaftISfU6KWR5.jpg)
പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനറും സംസ്ഥാന ജനറൽ സെക്രട്ടറിയുമായ യാവുട്ടി ചിറമനങ്ങാട്, ജില്ലാ പ്രസിഡൻ്റ് ബിജു അമ്പഴക്കാട് എന്നിവർ നേതൃത്വം നൽകി.