/sathyam/media/media_files/2025/02/25/wHVARxiEdA48ybvBGIhd.jpg)
തിരുവനന്തപുരം: ലോക ജൂഡോ സാംബോ ചാമ്പ്യൻ ഉവാലി കൂർഷേവിൻ്റെ നേതൃത്വത്തിൽ തലസ്ഥാനത്ത് സാംബോ പരിശീലനക്യാമ്പ് നടന്നു സംബോ ഫെഡറേഷനും റഷ്യൻ ഹൗസും സംയുക്ത മായി കാര്യവട്ടം ലക്ഷ്മ്‌മിഭായി നാഷണൽ സ്‌കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷനിൽ വെച്ച് സാംമ്പോ സെമിനാർ നടത്തി.
പരിശിലനപരപാടിയിൽ കേരളത്തിലെ സാംബോ താരങ്ങളും ഫിസക്കൾ എഡ്യൂക്കേഷൻ കോളേജിലെ വിദ്യാർത്ഥികളും പങ്കെടുത്തു. 4 പ്രാവശ്യം ലോക സംബോ ചാമ്പ്യനും ജൂടോയിൽ ഒട്ടനവധി അന്താരാഷ്ട്ര മെഡലുകൾ നേടിയിട്ടുള്ള റഷ്യൻ ഉഅയലി ക്രുഴെവും സംബോ കോച്ചുമായ റഷ്യൻ വെരിസോൺ കോച്ച് സംബോ യൂണിയൻ ഓഫ് ഏഷ്യയുടെ ഡയറക്‌ടർ ജനറൽ സുരേഷ്, ഗോപി എന്നിവർ തിരുവനന്തപുരത്ത് എത്തുകയും സംബോ സെമിനാർ പൂർത്തികരികുകയും ചെയ്‌തു.
ഈ പരിപാടി കേരള റഷ്യൻ കോൺസുലേറ്റ്ൻ്റെയും സാംമ്പോ അസോസിയേഷൻ കേരളയുടെയും യുടെയും,സ്പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുയുടെ കാര്യവട്ടം ലക്ഷ്‌മിഭായി നാഷണൽ സ്‌കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ്റെ സാനിദ്ധ്യത്തിൽ നടന്ന ഈ സെമിനാറിന്റെ ലക്ഷ്യം അന്താരാഷ്ട്ര തലത്തിലേക്ക് ഇന്ത്യൻ സാമ്പിസ്റ്റുകളെ എത്തിക്കുക എന്നതാണ്.
ഏഷ്യാനെറ്റ് ഗ്രൂപ്പിൻ്റെ ഫൗണ്ടർ ചെയർമാൻ ഡോ രാജീവ് മേനോൻ മുഖ്യ അഥിതിയായി . സംബോ അസോസിയേഷൻ ട്രിവാൻഡറും പ്രസിഡന്റ് മാസ്റ്റർ രാഹുൽ എച്ച് എസിന്റെ പ്രസംഗത്തിൽ ആരംഭിച്ച സെമിനാർ രതീഷ് സി നായർ , ഹോണറി കോൺസൽ ഓഫ് റഷ്യൻ ഹൗസ് ഇൻ ട്രിവാൻഡറും സംബോ ഏഷ്യ യുടെ ഡയറക്‌ടർ സുരേഷ് ഗോപി എന്നിവർ ഉൽഘാടനം നിർവഹിച്ചു.
തുടർന്ന് കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് എത്തിയ വിദ്യാർത്ഥികൾക്ക് ട്രെയിനിങ് സെഷൻ നൽകുകയും ചെയ്‌തു. അബ്‌ദുൽ ലത്തീഫ് സംബോ കേരളയുടെ ഫൗൻഡറും & പ്രസിഡൻ്റ് പരിപാടിയിൽ പങ്കെടുത്ത മുഖ്യ അതിഥികളെ ആദരിക്കുകയും സംബോ കേരളയുടെ പ്രവർത്തനങ്ങളെ പറ്റി പറയുകയും ചെയ്‌തു. തുടർന്ന് ജില്ലയുടെ ഭാരവാഹികൾ റഷ്യൻ അതിഥികളെ ആദരിക്കുകയും ചെയ്തു.