New Update
/sathyam/media/media_files/2026/01/21/theruv-naya-2026-01-21-18-20-15.jpg)
കോട്ടയം: ഈരാറ്റുപേട്ടയില്‍ മദ്രസാ വിദ്യാര്‍ഥിനികള്‍ക്കു നേരെ പാഞ്ഞടുത്തു തെരുവു നായ. കുട്ടികള്‍ ഓടി വിടനുള്ളിലേക്കു കയറിയതിനാന്‍ കടിയേല്‍ക്കാതെ രക്ഷപെട്ടു. ഈരാറ്റുപേട്ട തെക്കേക്കരയിലാണു സംഭവം. നായ ഓടി വരുന്നതു കുട്ടികള്‍ കണ്ടതു കൊണ്ട് ഓടി രക്ഷപെടുകയായിരുന്നു.
Advertisment
കുട്ടകളെ പിന്തുടര്‍ന്ന് നായ കടിക്കാന്‍ ഓടിച്ചെങ്കിലും വീടിനുള്ളില്‍ കയറി രക്ഷപെടുകയായിരുന്നു. സമീപകാലത്തായി നഗരത്തിലെ പല ഭാഗങ്ങളിലും തെരുവുനായ ശല്യം വര്‍ധിച്ചുവരുന്നതായി പരാതിയുണ്ട്. നായകളെ ഷെല്‍ട്ടര്‍ ഹോമിലേക്കു മാറ്റാന്‍ ഉള്ള നടപടികള്‍ നഗരസഭ ചെയ്യണമെന്നാണു നാട്ടുകാരുടെ ആവശ്യം.
തെരുവുനായ ആക്രമണം വര്‍ധിച്ചതോടെ കുട്ടികളെ തനിയെ സ്‌കൂളില്‍ വിടാന്‍ പോലും ഭയമാണെന്നും രക്ഷിതാക്കള്‍ പറയുന്നു. നഗരസഭ നടപടിയെടുത്തില്ലെങ്കില്‍ പ്രതിഷേധ മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നു നാട്ടുകാര്‍ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us