Advertisment

മൂല്യച്യുതി സംഭവിക്കുന്ന സമൂഹത്തിന്റെ പരിവർത്തനത്തിന് ശക്തമായ സ്ത്രീ മുന്നേറ്റം ആവശ്യമാണ്: സജി ശ്യാം

author-image
ജോസ് ചാലക്കൽ
New Update
JOTHI WOMEN

പാലക്കാട് : മദ്യവും മയക്കുമരുന്നും സോഷ്യൽ മീഡിയയുടെ അതിപ്രസരവും സമൂഹത്തിൻ്റെ മൂല്യബോധം ഇല്ലാതാക്കുന്ന അധുനിക കാലഘട്ടത്തിൽ ശക്തമായ സ്ത്രീമുന്നേറ്റത്തിലൂടെ മാത്രമേ ഇതിന് മാറ്റം വരുത്താൻ കഴിയൂ എന്ന് ഫോർ ജി ബാഡ്മിൻ്റൺ കോ-ഫൗണ്ടറും വനിതാ സാമൂഹ്യ പ്രവർത്തകയുമായ സജി ശ്യാം പറഞ്ഞു.

Advertisment

സ്വന്തം വീട് പോലും സ്ത്രീക്ക് സുരക്ഷിതമല്ലാതാവുന്ന കാലഘട്ടത്തിൽ സ്ത്രീകളുടെ ഉന്നമനം വിദ്യാഭ്യാസം ജോലി വരുമാനം എന്നിവയിൽ അധിഷ്ഠിതമായിരിക്കുന്നു. കുഞ്ഞുങ്ങളെ കുടുംബത്തിനും സമൂഹത്തിനും രാജ്യത്തിനും ഉതകുന്ന രീതിയിൽ വളർത്തുന്ന അമ്മമാരായി സ്ത്രീ സമൂഹം മാറണമെന്നും അവർ പറഞ്ഞു. 

JOTHI WOMEN12

ബി എം എസ് ജില്ലാ വൈസ് പ്രസിഡൻ്റ് വി.കെ.സുജാത അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പറളി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ.ശ്രീലത, വിമൻസ് സിവിൽ എക്സൈസ് ഓഫീസർ ടി.ബി. ഉഷ എന്നിവർ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസെടുത്തു റീന ഹരിദാസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 

WOMEN CAMP124

പൂർവ്വ സൈനിക മാതൃസമിതി സംസ്ഥാന വൈസ് പ്രസിഡൻറ് ജയാ അച്യുതൻ,ബി എം എസ് സംസ്ഥാന സെക്രട്ടറി സോണി സത്യൻ, സംസ്ഥാന ട്രഷറർ സി.ബാലചന്ദ്രൻ, ജില്ലാ സെക്രട്ടറി കെ.രാജേഷ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. 

 

തുടർന്ന് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വനിതകളെ ആദരിച്ചു. കരിമ്പ , മലമ്പുഴ മേഖലകളിലെ വനിതാ പ്രവർത്തകരുടെ കലാപരിപാടികൾ സദസ് കയ്യടികളോടെ എതിരേറ്റു. ജില്ലാ ജോ. സെക്രട്ടറി കെ.രാജേശ്വരി സ്വാഗതവും ജില്ലാ സമിതി അംഗം പി.പ്രവീണ നന്ദിയും പറഞ്ഞു.

Advertisment