വൈക്കം റോഡ് റെയില്‍വേ സ്‌റ്റേഷനില്‍ ഗുഡ്‌സ് ട്രെയിന്റെ മുകളില്‍ കയറിയ വിദ്യാര്‍ഥി ഷോക്കേറ്റ് ഗുരുതരാവസ്ഥയില്‍. ഷോക്കേറ്റത് കടുത്തുരുത്തി ഗവ. പോളിടെക്‌നിക് കോളജ് വിദ്യാര്‍ഥിക്ക്. ദേഹത്ത് തീപടര്‍ന്ന നിലയില്‍ കണ്ടെത്തിയ വിദ്യാര്‍ഥിയെ ആശുപത്രിയിലേക്കു മാറ്റി

New Update
vykkam road

കോട്ടയം: വൈക്കം റോഡ് റെയില്‍വേ സ്‌റ്റേഷനില്‍ ഗുഡ്‌സ് ട്രെയിന്റെ മുകളില്‍ കയറിയ വിദ്യാര്‍ഥി ഷോക്കേറ്റ് ഗുരുതരാവസ്ഥയില്‍. കടുത്തുരുത്തി ഗവ. പോളി ടെക്‌നിക് കോളജ് രണ്ടാംവര്‍ഷ കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍ വിദ്യാര്‍ഥി അദ്വൈതിനാണ് ഗുരുതരമായി പൊള്ളലേറ്റത്. കോളജ് വിട്ട ശേഷം എറണാകുളം കുമ്പളത്തുള്ള വീട്ടിലേക്കു പോകാനായി റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയതായിരുന്നു.

Advertisment

ഇതിനിടെ വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന പെട്രോള്‍ ടാങ്ക് കയറ്റിവരുന്ന ഗുഡ്സ് ട്രെയിനിന്റെ മുകളില്‍ കയറിയ വിദ്യാര്‍ത്ഥി എഴുനേറ്റു നിന്നു. പിന്നാലെ
2500 വോള്‍ട്ട് കടന്നുപോകുന്ന ലൈനില്‍ തട്ടി ഷോക്കേറ്റുറെയില്‍വേ ട്രാക്കില്‍ തെറിച്ചു വീഴുകയായിരുന്നു.

 ഗുരുതരമായി പൊള്ളലേറ്റ വിദ്യാര്‍ഥിയുടെ ശരീരത്തിലും ഡ്രസ്സിലും തീ പിടിച്ചത് നാട്ടുകാര്‍ തല്ലിക്കെടുത്തി. ഉടന്‍ തന്നെ വിദ്യാര്‍ഥിയെ ആശുപത്രിയിലേക്കു മാറ്റി. 80 ശതമാനം പൊളളലേറ്റു എന്നാണ് പ്രാഥമിക വിവരം. അദ്വതിനെ കോട്ടയം മെഡിക്കൽ കോളജിലക്ക് മാറ്റി. കടുത്തുരുത്തി പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

Advertisment