തൃക്കൊടിത്താനം പോലീസ് സ്‌റ്റേഷനില്‍ തമ്പടിച്ചു പെരുന്തേനീച്ച കൂട്ടം. തേനീച്ച ആക്രമണം ഭയന്ന് പോലീസ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞതു രണ്ടു മാസം. ഒടുവില്‍ ഭീഷണിയായ കൂറ്റന്‍ പെരുന്തേനീച്ച കൂടുകള്‍ നീക്കം ചെയ്തു

New Update
swarm of bees

ചങ്ങനാശേരി: തൃക്കൊടിത്താനം പോലീസ് സ്‌റ്റേഷനില്‍ തമ്പടിച്ചു പെരുന്തേനീച്ച കൂട്ടം. തേനീച്ച ആക്രമണം ഭയന്ന് പോലീസ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞതു രണ്ടു മാസം.. ഒടുവില്‍ പോലീസുകാര്‍ക്കും പൊതുജനങ്ങള്‍ക്കും ഭീഷണിയായ രണ്ടു കൂറ്റന്‍ പെരുന്തേനീച്ച കൂടുകള്‍ നീക്കം ചെയ്തു. കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ഓഫ് കേരള കോട്ടയം ജില്ലാ പ്രസിഡന്റ് ജോഷി മൂഴിയാങ്കലാണു സ്‌റ്റേഷന്‍ കെട്ടിടത്തിലുണ്ടായിരുന്ന രണ്ടു കൂറ്റന്‍ തേനീച്ച കൂടുകളാണ് നീക്കം ചെയ്തത്.

Advertisment

തൃക്കൊടിത്താനം എസ്.എച്ച്.ഒ എം.ജെ.അരുണിന്റെ നിര്‍ദേശപ്രകാരം മാടപ്പള്ളി പഞ്ചായത്ത് അംഗം ജിന്‍സണ്‍ മാത്യു, എസ്‌ഐ പി.സിബിമോന്‍, ഷാജി ഐലക്കുന്നേല്‍, മോഹനന്‍ വരിക്കാനിയ്ക്കല്‍, പൊതുപ്രവര്‍ത്തകനായ ടോണി കുട്ടംപേരൂര്‍ എന്നിവരുടെ നേതൃത്വത്തിലാണു നീക്കം ചെയ്തത്. ഇന്നു രാവിലെ 10ന് സ്‌റ്റേഷനിലെത്തിച്ച ജെ.സി.ബിയില്‍ കയറിയാണ് ജോഷി തേനീച്ച കൂടുകളെ നീക്കം ചെയ്തത്. 


ഓലയും ചകിരിയും തേനീച്ചകളെ മയക്കാനുള്ള മരുന്നും പുകച്ച് തേനീച്ചകളെ മാറ്റിയതിനു ശേഷം കൂട് ചെത്തി താഴെയിടുകയായിരുന്നു. രണ്ടു മാസത്തിലേറയായി സ്‌റ്റേഷന്‍ കെട്ടിടത്തിലുണ്ടായിരുന്ന തേനീച്ചകള്‍ പൊതുജനത്തിനും ഭീഷണിയായിരുന്നു. ഇതിനിടെ ഓഴ്ച മുന്‍പു മണിമലയില്‍ ക്രൈസ്തവ ദേവാലയില്‍ സംസ്‌കാര ചടങ്ങിനിടെ തേനീച്ച കൂട്ടം ഇളകി നിരവധി പേര്‍ക്കു കുത്തേറ്റിരുന്നു