കോട്ടയം: ജില്ലാ സാമൂഹിക നീതി ഓഫീസിന്റെ ആഭിമുഖ്യത്തിൽ 'നശാമുക്ത് ഭാരത് അഭിയാൻ' പദ്ധതിയുടെ ഭാഗമായി മാസ്റ്റർ വോളണ്ടിയർമാർക്കുള്ള പരിശീലനപരിപാടി കളക്ട്രേറ്റ് തൂലിക കോൺഫറൻസ് ഹാളിൽ നടത്തി.
ജില്ലാകളക്ടർ ജോൺ വി.സാമുവൽ ഉദ്ഘാടനം ചെയ്തു. ജില്ലാ സാമൂഹിക നീതി ഓഫീസർ പി. പ്രദീപ് അധ്യക്ഷത വഹിച്ചു. എസ്.എൽ.സി.എ. ഫീൽഡ് ഓഫീസർ അമൽ മത്തായി, ജില്ലാ സാമൂഹിക നീതി ഓഫീസ് സീനിയർ സൂപ്രണ്ട് എം.വി. സഞ്ചയൻ, ഫാ. ജെയിംസ് പൊരുത്തോലിൽ എന്നിവർ പ്രസംഗിക്കച്ചു. ടി.എം. മാത്യു, ലിജു തോമസ് എന്നിവർ ക്ലാസുകൾ നയിച്ചു.