New Update
/sathyam/media/media_files/2025/06/20/kuttilangadi-2025-06-20-15-02-25.jpg)
കൂട്ടിലങ്ങാടി :ജൂൺ 19 വായനദിനാചരണത്തിൻ്റെ ഭാഗമായി കൂട്ടിലങ്ങാടി ഹെവൻസ് പ്രീസ്കൂൾ സ്കൈ 3 വിദ്യാർത്ഥികൾ വടക്കാങ്ങര ടാലൻ്റ് പബ്ലിക് സ്കൂൾ ലൈബ്രറി സന്ദർശിച്ചു. സ്കൂൾ പ്രിൻസിപ്പാൾ മുഹമ്മദലി കൊടിഞ്ഞി വിദ്യാർത്ഥികളെ സ്വീകരിച്ചു. കുരുന്നുകൾക്ക് വായനദിന സന്ദേശം കൈമാറി. ഹെവൻസ് പ്രീസ്കൂൾ വൈസ് പ്രിൻസിപ്പാൾ മസ്റൂറ, മെൻറർമാരായ നഹീദ, റിസാന എന്നിവർ പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകി.