/sathyam/media/media_files/2025/01/12/Ek4M22ct9Eee3zN4tYHs.jpg)
വടക്കഞ്ചേരി : പ്രാദേശിക മാധ്യമപ്രവർത്തകർക്ക് ക്ഷേമനിധി ബോർഡ് രൂപീകരിക്കണമെന്ന് കേരള ജേണലിസ്റ്റ് യൂണിയൻ പാലക്കാട് ജില്ലാ സമ്മേളനം സംസ്ഥാന സർക്കാറിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കേരള ജേർണലിസ്റ്റ് യൂണിയൻ പാലക്കാട് ജില്ലാ സമ്മേളനം വടക്കഞ്ചേരിയിൽ പി പി സുമോദ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ മുതിർന്ന മാധ്യമപ്രവർത്തകരെയും വിവിധ പുരസ്കാര ജേതാക്കളായ മാധ്യമ പ്രവർത്തകരെയും കെ ഡി പ്രസേനൻ എംഎൽഎ ആദരിച്ചു.
പ്രതിനിധി സമ്മേളനം ജേണലിസ്റ്റ് യൂണിയൻ സംസ്ഥാന പ്രസിഡണ്ട് അനിൽ ബിശ്വാസ് ഉദ്ഘാടനം ചെയ്തു.
യൂണിയൻ ജില്ലാ പ്രസിഡന്റ് ടി.വി.ശിവദാസ് അധ്യക്ഷനായി.മൂല്യാധിഷ്ഠിതവും ധീരവുമായ മാധ്യമ പ്രവർത്തനത്തിലേക്ക് മാധ്യമങ്ങൾ മടങ്ങണം.
ഇന്ത്യയിൽ മാത്രമല്ല ലോകത്തെ മിക്കയിടത്തും മാധ്യമങ്ങളെ മൂലധനശക്തികൾ വിലക്കെടുത്തിരിക്കുകയാണ്. അപകടകരമായ സാഹചര്യത്തിലൂടെയാണ് മാധ്യമപ്രവര്‍ത്തനം കടന്നുപോകുന്നത്.
വെല്ലുവിളികള്‍ നേരിടുന്ന ഘട്ടത്തില്‍ കീഴടങ്ങാതെ ആർജ്ജവത്തോടെ മാധ്യമപ്രവർത്തകർ അഭിപ്രായം പറയണം. സ്വാതന്ത്ര്യത്തോടെയും നിർഭയമായും സത്യം വിളിച്ചുപറയാന്‍ മാധ്യമപ്രവര്‍ത്തകര്‍ തയാറാവണമെന്നും പ്രസംഗകർ പറഞ്ഞു.
സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി.സ്മിജൻ സംഘടനാ റിപ്പോർട്ടും,ജില്ലാ സെക്രട്ടറി ഷിബു ജോൺ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. യൂണിയൻ സംസ്ഥാന ട്രഷറർ ഇ.പി.രാജീവ് അംഗങ്ങൾക്കുള്ള ഐഡി കാർഡ് വിതരണം നിർവഹിച്ചു.
യൂണിയൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഇ.ബി.തമ്പി കെ ജെ യു മാസിക പ്രകാശനം നിർവഹിച്ചു. വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ്, സ്വാഗതസംഘം ചെയർമാൻ ബോബൻ ജോർജ്ജ്,യൂണിയൻ ജില്ലാ ഭാരവാഹികളായ സി.രാമൻകുട്ടി, സുനു ചന്ദ്രൻ,ഇന്ത്യൻ പ്രസ് ക്ലബ് ഓഫ് അമേരിക്ക പ്രസിഡന്റ് സുനിൽ തൈമറ്റം, മാധ്യമ പ്രവർത്തകനായ ഇ.എൻ.അജയകുമാർ എന്നിവർ സംസാരിച്ചു.
ജില്ലാ ഭാരവാഹികളായി ടി വി ശിവദാസ് (പ്രസിഡന്റ് ), സി.രാമൻകുട്ടി (ജില്ലാ സെക്രട്ടറി),ഷിബു ജോൺ (ട്രഷറർ),ജെസ്സി.എം.ജോയ്,കെ.അബ്ദുൾ ഷുക്കൂർ, സുനു ചന്ദ്രൻ (വൈസ് പ്രസിഡൻ്റുമാർ) ജിജോ ജെയിംസ് അറയ്ക്കൽ, സി.ഉണ്ണികൃഷ്ണൻ, ഷിജു മലങ്കാട് (ജോ.സെക്രട്ടറിമാർ), ബോബൻ ജോർജ്ജ്, കെ.ഇസ്മായിൽ മണ്ണാർക്കാട്, എസ് സുധീഷ്, ജനാർദ്ദനൻ (എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെ പുതിയ ഭാരവാഹികളായി സമ്മേളനം ഐക്യകണ്ഠനെ തെരഞ്ഞെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us