New Update
/sathyam/media/media_files/2025/03/18/lIdvhSpgWJIe8WEpnJDm.jpg)
പാമ്പാടി : ആശുപത്രിയിലേക്കുള്ള യാത്രമാധ്യേ യുവതി ആംബുലന്‍സില്‍ പ്രസവിച്ചു. മണിമല സ്വദേശിയായ യുവതിയാണ് ആംബുലന്‍സില്‍ പെണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. പാമ്പാടി താലൂക്ക് ആശുപത്രിയുടെ ആംബുലന്‍സില്‍ മണര്‍കാട്ട്‌ടേക്ക് പോകുന്നതിനായിടയിലാണ് പ്രസവിച്ചത്.
Advertisment
നാഴ്സിങ് ഓഫിസര്‍ ദീപ എസ്. പിള്ള, കെ.ആര്‍. സന്ധ്യ , ആംബുലന്‍സ് ഡ്രൈവര്‍ എന്നിവരുടെ അവസരോചിത ഇടപെടലാണ് കുഞ്ഞിനും അമ്മക്കും രക്ഷയായത്.
അമ്മയെയും കുട്ടിയെയും മണര്‍കാട് സെന്റ് മേരീസ് ആശുപത്രിയില്‍ തുടര്‍ ചികിത്സക്കായി പ്രവേശിപ്പിച്ചു.
അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നു ആശുപത്രി അധികൃതര്‍ പറഞ്ഞു.