നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ യുവാവ് കാപ്പ നിയമലംഘനത്തിന് അറസ്റ്റിൽ

New Update
kappa prathi arrest

മുളക്കുളം : നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ  മുളക്കുളം പെരുവ ഭാഗത്ത് മാവേലിത്തറ വീട്ടിൽ മാത്യുസ് റോയി (24)  എന്നയാളെയാണ്   കാപ്പ നിയമം ലംഘിച്ചതിന് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. 

Advertisment

വെള്ളൂർ കടുത്തുരുത്തി ഏറ്റുമാനൂർ കണ്ണൂർ ടൗൺ എന്നീ സ്റ്റേഷനുകളിൽ  കൊലപാതകം, കൊലപാതകശ്രമം  അടിപിടി, കവർച്ച   തുടങ്ങിയ  കേസുകളിലെ പ്രതിയായ ഇയാൾക്കെതിരെ ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ്    സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പ നിയമപ്രകാരം 6 മാസത്തേക്ക് ജില്ലയിൽ നിന്നും ഇയാളെ നാടുകടത്തിക്കൊണ്ട് ഉത്തരവാകുകയായിരുന്നു. 


എന്നാൽ ഇയാൾ ഈ ഉത്തരവ് ലംഘിച്ച് വൈക്കം ഭാഗത്ത് എത്തിയതായി എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വൈക്കം പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാളെ  പിടികൂടുന്നത്. വൈക്കം സ്റ്റേഷൻ എസ്.ഐ കുര്യൻ മാത്യുവിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Advertisment