ഏറ്റുമാനൂരിൽ കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യ എന്ന് പ്രഥമികനിഗമനം. വിഷം കഴിച്ചുവെന്ന് യുവാവ് ബന്ധുക്കളെ ഫോൺ വിളിച്ച് പറഞ്ഞിരുന്നു

New Update
Death

കോട്ടയം: ഏറ്റുമാനൂരിൽ കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യ എന്നാണ് പോലീസിൻ്റെ പ്രഥമികനിഗമനം.

Advertisment

കട്ടപ്പന സ്വദേശി രമേശ് ആണ് മരിച്ചത്. വിഷം കഴിച്ചശേഷം രമേശ്‌ ബന്ധുക്കളെ ഫോൺവിളിച്ച് വിവരം അറിയിച്ചിരുന്നു.

ബന്ധുക്കൾ പോലീസുമായി എത്തിയപ്പോഴാണ് രമേശിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് തുടർനടപടികൾ ആരംഭിച്ചു.

Advertisment