മുക്കുളത്ത് പാമ്പുകടിയേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മരിച്ചത് കോഴിക്കട നടത്തിയിരുന്നു യുവാവ്

New Update
nurse death  sdf

മുണ്ടക്കയം: പാമ്പുകടിയേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മരിച്ചത് കോഴിക്കട നടത്തിയിരുന്നു യുവാവ്. മുക്കുളം പാലത്തിങ്കല്‍ ജോസഫ് -ത്രേസ്യാമ്മാ ദമ്പതികളുടെ മകന്‍ അനീഷ് ജോസഫ്(45)ആണു മരിച്ചത്.

Advertisment

കോഴിക്കടയില്‍ വെച്ചു പാമ്പുകടിയേറ്റു കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകിട്ട് പാമ്പുകടിയേറ്റതിനെ തുടര്‍ന്നു ദേഹാസ്വാസ്ത്യം അനുഭവപ്പെട്ട അനീഷിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ച് ആന്റീവെനം ഉള്‍പ്പടെ നല്‍കിയെങ്കിലും വെള്ളിയാഴ്ച രാവിലെ മരണപ്പെട്ടു.

Advertisment