അതിരമ്പുഴയില്‍ പോരിന് ആം ആദ്മി പാര്‍ട്ടിയും. പഞ്ചായത്തില്‍ ആറു വാര്‍ഡുകളില്‍ മത്സരിക്കും. ബ്ലോക്കില്‍ യൂണിവേഴ്‌സിറ്റി ഡിവിഷനിലും ജില്ലാ പഞ്ചായത്തില്‍ അതിരമ്പുഴ ഡിവിഷനിലും സ്ഥനാര്‍ഥികളെ നിര്‍ത്തും

New Update
aap

കോട്ടയം: പ്രധാന മൂന്നു മുന്നണികള്‍ക്കക്കൊപ്പം അതിരമ്പുഴയില്‍ പോരിന് ആം ആദ്മി പാര്‍ട്ടിയും. പഞ്ചായത്തില്‍ ആറു വാര്‍ഡുകളില്‍ മത്സരിക്കും.  യൂണിവേഴ്‌സിറ്റി ഡിവിഷന്‍, അതിരമ്പുഴ ഡിവിഷനുകളിലും സ്ഥനാര്‍ഥികളെ നിര്‍ത്തും.  

Advertisment

അതിരമ്പുഴ പഞ്ചായത്തിലേക്ക്  വാര്‍ഡ് 2 ജോമി പി.വി പാറപ്പുറം, വാര്‍ഡ് 6 ത്രേസ്യാമ്മ അലക്‌സ് മുകളേല്‍, വാര്‍ഡ് 9 ജോയി ചാക്കോ മുട്ടത്തു വയലില്‍, വാര്‍ഡ് 10 മേഴ്‌സി സെബാസ്റ്റ്യന്‍ വട്ടമല, വാര്‍ഡ് 23 സുജിത്ത് കുമാര്‍ കെ.ജി, വാര്‍ഡ് 24 മിനി മാത്യു മ്ലാവില്‍ എന്നിവര്‍ മത്സരിക്കും.

ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് യൂണിവേഴ്‌സിറ്റി ഡിവിഷന്‍ ലൂസി തോമസ് ചെറുവള്ളി പറമ്പില്‍, ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷന്‍ അഭിലാഷ് കുര്യന്‍ പ്ലാംപറമ്പിലും മത്സരിക്കും. സ്ഥനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

Advertisment