/sathyam/media/media_files/2025/10/26/changanasseri-ksrtc-2025-10-26-18-51-05.jpg)
ചങ്ങനാശേരി: നിര്‍മാണം നടക്കുന്ന കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡ് കെട്ടിടത്തിലേക്ക് ബസ് ഇടിച്ചുകയറി അപകടം. ചങ്ങനാശേരി -വേളാങ്കണ്ണി ബസാണ് അപകടത്തില്‍പെട്ടത്. നിയന്ത്രണം നഷ്ടമായി പാഞ്ഞ ബസ് കെട്ടിടത്തിന്റെ താഴത്തെ നിലയുടെ മേല്‍ത്തട്ടിലെ കോണ്‍ക്രീറ്റിലിടിച്ചാണു നിന്നത്. കെട്ടിടത്തിനു മുകളില്‍ തൊഴിലാളികള്‍ ഉണ്ടായിരുന്നെങ്കിലും അപായമില്ല.
സെന്‍സര്‍ തകരാറിനെത്തുടര്‍ന്നാണു ബസ് സ്റ്റാന്‍ഡില്‍ എത്തിച്ചത്. ഗാരേജിലേക്കു കയറ്റാന്‍ ബസ് മുന്നോട്ടെടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായെന്നു പോലീസ് പറയുന്നു. കെട്ടിടത്തിന്റെ സമീപത്തെ ഇരുമ്പുകമ്പികളും ബോര്‍ഡുകളും ഇടിച്ചിട്ടാണ് ബസ് പാഞ്ഞത്. ബസ് ഓടിച്ച മെക്കാനിക് പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. ബസിന്റെ റൂഫും മുന്‍ഭാഗത്തെ ഗ്ലാസും തകര്‍ന്നു.
ആക്‌സിലേറ്റര്‍ തകരാറാണ് അപകടകാരണമായതെന്ന് കെ.എസ്.ആര്‍.ടി.സി.അധികൃതര്‍ പറഞ്ഞു. കെട്ടിടത്തിനു കേടുപാടില്ലെന്ന് സ്റ്റാന്‍ഡിന്റെ നിര്‍മാണച്ചുമതലയുള്ള ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി അധികൃതര്‍ പറഞ്ഞു. സ്റ്റാന്‍ഡിന്റെ രണ്ടാം നിലയ്ക്കു വേണ്ടിയുള്ള നിര്‍മാണമാണു പുരോഗമിക്കുന്നത്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us