കുറവിലങ്ങാട് എംസി റോഡിൽ മോനിപ്പള്ളിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം. മൂന്ന് പേർക്ക് ദാരുണാന്ത്യം.മരിച്ചവരിൽ ഒരാൾ പതിനൊന്നു വയസുള്ള കുട്ടിയും

New Update
f33caef9-68d4-443f-8ea8-f9938a1f9fd4

കോട്ടയം : എം.സി റോഡിൽ കുറവിലങ്ങാട് മോനിപ്പള്ളിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. ഇന്നു രാവിലെ പതിനൊന്നു മണിയോടെ കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാർ യാത്രികാരയിരുന്ന മൂന്നു പേരാണ് മരിച്ചത്. രണ്ടു പേരുടെ പരുക്ക് ഗുരുതരമാണ്. ഇവരിൽ ഒരാളെ കോട്ടയം മെഡിക്കൽ കോളജിലേക്കും ഒരാളെ ഐ.സി.എച്ചിക്കും മാറ്റിയതായാണ് പ്രാഥമിക വിവരം. 

Advertisment

അപകടത്തിൽപ്പെട്ട കാറിലെ യാത്രക്കാർ ഏറ്റുമാനൂർ ഓണംത്തുരുത്ത് സ്വദേശികളാണെന്ന് പറയുന്നു.മരിച്ച മൂന്ന് പേരിൽ ഒരാൾ പതിനൊന്ന് വയസുള്ള കുട്ടിയും ഉണ്ടെന്നു നാട്ടുകാർ പറയുന്നു. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്

Advertisment