നടൻ ജയറാമിനും പി.ആർ. ശ്രീജേഷിനും ശ്രീചിത്തിര തിരുനാൾ നാഷണൽ പുരസ്കാരം

New Update
sree chithira thirunal

തിരുവനന്തപുരം:  പാറശ്ശാലയിലെ കുന്നത്തുകാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീചിത്തിര തിരുനാൾ ട്രസ്റ്റിൻ്റെ ശ്രീചിത്തിര തിരുനാൾ നാഷണൽ അവാർഡ് പ്രശസ്ത ചലച്ചിത്ര താരം ജയറാമിനും ഇൻഡ്യൻ ഹോക്കി താരം ഒളിമ്പ്യൻ പി.ആർ. ശ്രീജേഷിനും ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ  സമ്മാനിക്കും. രണ്ടു ലക്ഷം രൂപയും പ്രശസ്തി പത്രവും ഇരുവർക്കും ലഭിക്കും.

Advertisment

പാറശ്ശാല, കുന്നത്തുകാൽ ശ്രീ ചിത്തിര തിരുന്നാൾ റെസിഡൻഷ്യൽ സെൻട്രൽ സ്കൂളിൽ ഏപ്രിൽ 27 വൈകുന്നേരം 4 മണിക്ക് നടക്കുന്ന ചടങ്ങിൽ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ മുഖ്യാതിഥിയായി പങ്കെടുക്കും.


മുൻ അംബാസഡറും ചിത്തിര തിരുന്നാൾ ട്രസ്റ്റിൻ്റെ ഓണററി ചെയർമാനുമായ ടി.പി. ശ്രീനിവാസൻ അധ്യക്ഷനാകുന്ന ചടങ്ങിൽ എഡിജിപി എസ്.ശ്രീജിത് ഐ.പി.എസ് മുഖ്യപ്രഭാഷണം നടത്തും.


സ്കൂൾ മാനേജർ സതീഷ് സ്വാഗതം ആശംസിക്കും. ചോറ്റാനിക്കര സത്യൻ മാരാരും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളം, സീരിയൽ താരം ഇന്ദുലേഖയുടെ നൃത്തവും ചടങ്ങിന് മോടികൂട്ടും

Advertisment