സർക്കാർ ജീവനക്കാർക്കായി ഭരണഭാഷാ പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു

New Update
BHARANBHASHA QUIZ 6.11.25

കോട്ടയം: ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പും ജില്ലാ ഭരണകൂടവും  സംയുക്തമായി സർക്കാർ ജീവനക്കാർക്കായി ഭാഷ, ഭരണം, മനുഷ്യാവകാശം എന്ന വിഷയത്തിൽ കോട്ടയം കളക്ടറേറ്റിൽ പ്രശ്നോത്തരി മത്സരവും ബോധന പരിപാടിയും സംഘടിപ്പിച്ചു.

Advertisment

പ്രശ്നോത്തരിയിൽ കളക്ട്രേറ്റിലെ റവന്യൂവിഭാഗത്തിലെ ക്ലർക്ക് നജീലാബീഗം ഒന്നാം സ്ഥാനം നേടി.  കോളജ് വിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലെ ക്ലർക്ക് ജലജ വി. നായർക്കാണ് രണ്ടാം സ്ഥാനം. കളക്ട്രേറ്റിലെ റവന്യൂ വിഭാഗം സീനിയർ ക്ലർക്ക് എസ്.ആർ. ആരതി, ജില്ലാ സപ്ളൈ ഓഫീസിലെ സീനിയർ ക്ലർക്ക് ഡി. ഷാജിമോൻ എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു.

പ്രശ്നോത്തരിക്കും ബോധനപരിപാടിക്കും മുൻ തഹസിൽദാരും ഭരണഭാഷാ പരിശീലകനുമായ ബി. അശോക് നേതൃത്വം നൽകി

Advertisment