/sathyam/media/media_files/2025/12/15/38cc3dfb-a672-4657-9897-6df57f8a1118-2025-12-15-21-14-19.jpg)
തൊടുപുഴ : തൊടുപുഴ മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ രാജഗിരി ഹോസ്പിറ്റലുമായി സഹകരിച്ച് പ്രിവിലേജ് കാർഡിന്റെ ഉദ്ഘാടനം ഇടുക്കി എം പി അഡ്വ: ഡീൻ കുര്യാക്കോസ് നിർവഹിച്ചു. പ്രസിഡന്റ് ശ്രീ രാജു തരണിയിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, ജനറൽ സെക്രട്ടറി ശ്രീ സി കെ നവാസ് സ്വാഗതം ആശംസിച്ചു. വർദ്ധിച്ചുവരുന്ന ആശുപത്രി ചിലവ് പരിഹരിക്കുന്നതിന് ഇതുപോലെയുള്ള സംവിധാനം വ്യാപാരികൾക്ക് ഗുണം ചെയ്യുമെന്ന് എം പി ഡീൻ കുര്യാക്കോസ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
രാജഗിരി ഹോസ്പിറ്റലിൽ ചികിത്സയ്ക്ക് വരുന്ന രോഗികൾക്ക് 10% മുതൽ 20% വരെ ഇളവ് അനുവദിക്കുമെന്ന് രാജഗിരി ഹോസ്പിറ്റൽ സൂപ്രണ്ട് DR. സണ്ണി ഒരത്തേൽ പറഞ്ഞു. യോഗത്തിനുശേഷം എല്ലാ ഡിപ്പാർട്ട്മെന്റിനെയും ഉൾപ്പെടുത്തിക്കൊണ്ട് മെഡിക്കൽ ക്യാമ്പും നടന്നു. ക്യാമ്പിൽ 150 ഓളം രോഗികൾ പങ്കെടുത്തു. ഉച്ചയ്ക്ക് 1 മണിക്ക് ക്യാമ്പ് സമാപിച്ചു. രക്ഷാധികാരി ടി എൻ പ്രസന്നകുമാർ, ട്രഷറർ അനിൽ പീഡികപ്പറമ്പിൽ, ജില്ലാ സെക്രട്ടറി നാസർ സൈര, വൈസ് പ്രസിഡന്റ്മാരായ ഷെരീഫ് സർഗ്ഗം, ജോസ് തോമസ് കളരിക്കൽ, സെക്രട്ടറിമാരായ ഷിയാസ് എം എച്ച്, ലിജോൺസ് ഹിന്ദുസ്ഥാൻ എന്നിവർ പങ്കെടുത്തു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us