അഡ്വ. കെ.എസ് അശോകിനും, താഹിറ. ഐ ക്കും ജില്ലാ ലീ​ഗൽ സർവ്വീസ് അതോറിറ്റി പുരസ്കാരം

New Update
Legal Service Authority Award

തിരുവനന്തപുരം;  ജില്ലാ ലീ​ഗൽ സർവ്വീസ് അതോറിറ്റിയുടെ വിവിധ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.  മികച്ച ലീ​ഗൽ സർവ്വീസ് കമ്മിറ്റി പുരസ്കാരം  നെയ്യാറ്റിൻകര താലൂക്ക് ലീ​ഗൽ കമ്മിറ്റി നേടി. മികച്ച പാനൽ അഡ്വക്കേറ്റ് പുരസ്കാരം അഡ്വ. കെ.എസ് അശോകും, മികച്ച പാരാലീ​ഗൽ വാളന്റീയർ പുരസ്കാരം താഹിറ ഐ യും കരസ്ഥമാക്കി. 

Advertisment

വാമനപുരം മികച്ച ബ്ലോക്ക് പഞ്ചായത്ത് പുരസ്കാരവും, മികച്ച പഞ്ചായത്തുകളായി അഞ്ചുതെങ്ങ് ( ഒന്നാം സ്ഥാനം), അണ്ടൂർക്കോണം (രണ്ടാം സ്ഥാനം), ന​ഗരൂർ ( മൂന്നാം സ്ഥാനം) എന്നിവർ നേടി. 

മികച്ച പോലീസ് സ്റ്റേഷനുള്ള പുരസ്കാരം വിഴിഞ്ഞം പോലീസ് സ്റ്റേഷനും, മികച്ച സംവാദ പെർഫോമർ പുരസ്കാരം കട്ടേല ഡോ. അംബേദ്കർ മെമ്മോറിയൽ ​ഗേൾസ് റസി. ഹയർസെക്കന്ററി സ്കൂളും, നിയമ കലാലയങ്ങളിൽ പ്രവർത്തിക്കുന്ന ലീഗൽ എയ്ഡ് ക്ലിനിക്കുകളിൽ മികച്ച പ്രവർത്തനം കാഴ്ച വച്ചതിന്  തിരുവനന്തപുരം ഗവൺമെൻറ് ലോ കോളജും, മികച്ച ചൈൽഡ് കെയർ ഇന്റിന്റ്യൂഷൻ പുരസ്കാരം ശ്രീ ചിത്ര ഹോമും കരസ്ഥമാക്കി. ജില്ലാ ലീ​ഗൽ സർവ്വീസ് അതോറിറ്റി സെക്രട്ടറിയും സ്പെഷ്യൽ ജ‍ഡ്ജുമായ ഷംനാദ് എസ് ആണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.

വിജയികൾക്കുള്ള പുരസ്കാര വിതരണം ഈ  മാസം 21 ന് ടാ​ഗോർ തീയറ്റിറിൽ വെച്ച് നടക്കുന്ന  ലീ​ഗൽ സർവ്വീസ് അതോറിറ്റിയുടെ  ലീ​ഗൽ സർവ്വീസ് സമ്മിറ്റ് 2025 ൽ വെച്ച്  കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിധിൻ ജംദാർ ഉദ്ഘാടനം വിതരണം ചെയ്യും. 

ജില്ലാ പ്രിൻസിപ്പൾ ജഡ്ജും, ലീ​ഗൽ സർവ്വീസ് അതോറിറ്റി ചെയർപേഴ്സനുമായ നസീറ എസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഹൈക്കോടതി ജസ്റ്റിസും, സംസ്ഥാന ലീ​ഗൽ സർവ്വീസ് അതോറിറ്റി ചെയർമാനുമായ ജസ്റ്റിസ് എ മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് രാജ വിജയരാഘവൻ വി , പോലീസ് ചീഫ് ഷെയ്ഖ് ദർവേഷ് സാഹിബ് ഐപിഎസ്, ജില്ലാ ജ‍‍ഡ്ജും കെൽസ മെമ്പർ സെക്രട്ടറിയുമായ ഡോ.സി.എസ് മോഹിത്, ജില്ലാ ലീ​ഗൽ സർവ്വീസ് അതോറിറ്റി സെക്രട്ടറിയും സ്പെഷ്യൽ ജഡ്ജുമായ ഷംനാദ് എസ്,  ഡി.കെ മുരളി എംഎൽഎ, കെ വാസുകി ഐഎഎസ്, ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ , ഷാനവാസ് ഐഎഎസ്, ഡോ. രേണു രാജ് ഐഎഎസ്,സിറ്റി പോലീസ് കമ്മീഷണർ തോംസൺ ജോസ് ഐപിഎസ്, കളക്ടർ അനുകുമാരി ഐഎഎസ്, റൂറൽ എസ്പി കെ സുദർശൻ ഐപിഎസ്, ദൂരദർശൻ ന്യൂസ് ജോ. ഡയറക്ടർ അജയ് ജോയ്, ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ പള്ളിച്ചൽ എസ്.കെ പ്രമോദ്, ആകാശവാണി ഡയറക്ടർ സുബ്രഹ്മണ്യ അയ്യർ, അഡ്വ വേലായുധൻ നായർ തുടങ്ങിയവർ പങ്കെടുക്കും.

Advertisment